ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഷിക്കാഗോ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ മെയ്‌ 18-ന്‌

snഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും  ശ്രീനാരായണീയ സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ഓഗസ്റ്റ്‌ 8,9,10  തീയതികളില്‍ ഫിലഡല്‍ഫിയയിലെ വിന്‍ഡം ഹോട്ടലില്‍ വച്ച്‌ സംഘടിപ്പിക്കുന്ന ദേശീയ  ശ്രീനാരായണ കണ്‍വെന്‍ഷന്റെയും ദൈവദശകം ശതാബ്ദി ആഘോഷത്തിന്റെയും മുന്നോടിയായി  ഷിക്കാഗോ എസ്‌.എം.എയുടെ ആഭിമുഖ്യത്തില്‍ റീജിയണല്‍ കിക്കോഫ്‌ ഈ മാസം 18 ഞായറാഴ്‌ച  മൗണ്ട്‌ പ്രോസ്‌പെക്‌ടസില്‍ വെച്ച്‌ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍  താല്‌പര്യമുള്ളവര്‍ നടരാജന്‍ കൃഷ്‌ണന്‍ (630 532 7846), സുരേഷ്‌ സുകുമാരന്‍ (631  671 7006) എന്നിവരുമായി ബന്ധപ്പെടെണ്ടതാണ്‌.

ഓഗസ്റ്റില്‍ നടക്കുന്ന ദേശിയ  കണ്‍വെന്‍ഷനില്‍ ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍ കൃതികള്‍ എന്നിവയെ സമഗ്രമായി  അപഗ്രഥിച്ചുകൊണ്ടു വിദഗ്‌ദര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചാ വേദികള്‍,  സെമിനാറുകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പഠന ക്ലാസ്സുകള്‍  എന്നിവയോടൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ്‌.

കാനഡ, ന്യൂയോര്‍ക്ക്‌ , ന്യൂജേഴ്‌സി , മെരിലാന്‍ഡ്‌  , വാഷിംഗ്‌ടണ്‍ ഡി. സി, ഡെലവെയര്‍, ചിക്കാഗോ, അറ്റ്‌ലാന്റ ,ഡാളസ്‌ , ഹൂസ്റ്റണ്‍  ബൊസ്റ്റണ്‍ , ലോസ്‌ ആഞ്ചല്‍സ്‌ , ഫ്‌ലോറിഡ നോര്‍ത്ത്‌ കരോലിന, അരിസോണ , ഫിലഡല്‍ഫിയ  എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കുന്ന ഈ മഹാ സംഗമത്തിന്‌  ആതിഥേയത്വം ഒരുക്കുന്നത്‌ കഴിഞ്ഞ മൂന്ന്‌ ദശകങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തന  പാരമ്പര്യമുള്ള ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയഷന്‍ ആണ്‌.

sn2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment