മൂടല്‍മഞ്ഞ് വില്ലനായി: ദമ്പതികള്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു

ponmudi (1)ബീജിങ്: മൂടല്‍മഞ്ഞ് കാരണം ദമ്പതികള്‍ വിവാഹമോചനം തേടുന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സംഗതി സത്യമാണ്. ബീജിംഗിലെ ഒരു കുടുംബത്തിലാണ് മൂടല്‍മഞ്ഞ് വില്ലനായി അവതരിച്ചത്. വിങ്ങ് എന്ന കുടുംബനാമത്തില്‍ അറിയപ്പെടുന്ന യുവാവിനാണ് ഈ ഗതികേട്.

2008ലാണ് ഇയാള്‍ വിവാഹിതനായത്. രണ്ടു വര്‍ഷം മുന്നേ ഇവര്‍ക്കൊരു കുഞ്ഞു പിറക്കുകയും ചെയ്തു. മലിനീകരണം നിറഞ്ഞ അന്തരീക്ഷവും കനത്ത മഞ്ഞു വിഴ്ചയും കാരണം ഏറെ ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ മകന്‍ പിറന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മഞ്ഞ് കാരണം കുഞ്ഞിന് എപ്പോഴും വിട്ടുമാറാത്ത അസുഖങ്ങള്‍. ഗതികെട്ട് വിങ്ങിന്റെ ഭാര്യ കുഞ്ഞിനേയും കൊണ്ട് ഹെയ്നനിലേക്ക് താമസം മാറി. എന്നാല്‍ സ്വന്തം വീടു വിട്ടുപോകാന്‍ വിങ്ങും തയാറായില്ല.

ഭാര്യ മാറിത്താമസിക്കുന്നതില്‍ അതൃപ്തിയുള്ള വിങ്ങും ഭാര്യയും ഇതെച്ചൊല്ലി നിരന്തരം പ്രശ്നങ്ങളായിരുന്നു. ഒടുവില്‍ ഈ അകല്‍ച്ച തന്നെയാണ് വളര്‍ന്ന് വളര്‍ന്ന് വിവാഹമോചനത്തില്‍ വരെ എത്തി നില്‍ക്കുന്നത്. എന്തായാലും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

‘മൂടല്‍മഞ്ഞ് എന്റെ മകന്റെ ആരോഗ്യം തകര്‍ത്തു, ഒപ്പം എന്റെ വിവാഹജീവിതവും.’ വിങ്ങ് ചൈനീസ് മാധ്യങ്ങളോട് പറഞ്ഞു. ഇതൊരച്ചന്റെ ദീനരോദനമാണ്. സ്വന്തമല്ലാത്ത തെറ്റിന്റെ പേരില്‍ ഭാര്യയെയും ജീവനു തുല്യം സ്നേഹിച്ച മകനേയും നഷ്ടപ്പട്ട ഒരു യുവാവിന്റെ മനോവിഷമം.

Print Friendly, PDF & Email

Related News

Leave a Comment