Flash News

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നു

May 10, 2014 , സ്വന്തം ലേഖകന്‍

social-media-logos_15773ന്യൂഡല്‍ഹി: ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ പഠനത്തില്‍ കണ്ടത്തെി. കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കരുതെന്നാണ് നിയമം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്നായി 4,200 രക്ഷിതാക്കളില്‍നിന്ന് ശേഖരിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സംഘടന പഠനം നടത്തിയത്. തങ്ങളുടെ അറിവോടെ തന്നെയാണ് കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സൈബര്‍ ടെക്നോളജിയുടെ മായികലോകത്ത് കുട്ടികള്‍ വഴിതെറ്റാതിരിക്കാനാണ് 13ന് താഴെയുള്ള കുട്ടികളെ സ്വതന്ത്രമായി സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കുന്നത്. എന്നാല്‍, ഭൂരിഭാഗം രക്ഷിതാക്കളും ഈ നിയമത്തെക്കുറിച്ച് അജ്ഞരാണെന്ന് സംഘടനയുടെ ചെയര്‍മാന്‍ ബി.കെ. റാവു പറഞ്ഞു. ജോലിക്കാരായ രക്ഷിതാക്കളുടെ മക്കളാണ് കൂടുതലായും സോഷ്യല്‍ സൈറ്റുകള്‍ക്ക് അടിമപ്പെടുന്നതെന്നും പഠനത്തിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top