Flash News

വികാലാംഗനായ ഒരു സാമൂഹികപരിഷ്‌കര്‍ത്താവിന്റെ ജീവിതയാത്ര

May 10, 2014 , ജോസ് പിന്റോ സ്റ്റീഫന്‍

FM Lazer Photos 6

കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, തിരുവനന്തപുരത്ത് തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. അവിടെ വച്ചാണ് എഫ്.എം.ലാസറിനെ ആദ്യമായി ഞാന്‍ കണ്ടത്. വികലാംഗനായ ഒരു കൗമാരക്കാരന്‍. പള്ളിത്തുറ എന്ന തീരദേശ ഗ്രാമത്തിലാണ് ലാസര്‍ ജനിച്ചതും വളര്‍ന്നതും. എന്റെ നാട്ടില്‍ നിന്നും കോളജിലേക്ക് പോകുന്ന വഴിക്കാണ് പള്ളിത്തുറ സ്ഥിതിചെയ്യുന്നതെന്നതിനാല്‍ പലപ്പോഴും ഞാനും ലാസറും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്.

ഐക്കഫ് (ആള്‍ ഇന്ത്യാ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍) എന്ന പ്രസ്ഥാനത്തില്‍ ഞങ്ങള്‍ അംഗത്വമെടുത്തത് ആ കാലഘട്ടത്തിലാണ്. സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ യുവജനങ്ങളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ, സജ്ജമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കലാലയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് ഐക്കഫ്. ഈശോ സഭാ വൈദീകരാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചതും നേതൃത്വം നല്‍കിയിരുന്നതും.

ഫാദര്‍ സിറിയക് പഞ്ഞിക്കാരനായിരുന്നു അന്നത്തെ യൂണിറ്റ് ചാപ്ലയിന്‍. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സാമൂഹ്യാവബോധവും സാമൂഹ്യപ്രതിബദ്ധതയും പഠിപ്പിക്കുന്ന നിരവധി പരിശീലന ക്ലാസ്സുകളില്‍ ഞങ്ങള്‍ പങ്കെടുത്തു. ഇതേ വിഷയത്തില്‍ അടുത്തുള്ള സ്‌ക്കൂളുകളിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ പരിശീലകരായ അച്ചന്‍ ഞങ്ങളെ അയക്കുമായിരുന്നു.

FM Lazar Photo 1

സെന്റ് സേവിയേഴ്‌സിലെ പഠനം പൂര്‍ത്തിയായശേഷം ഞങ്ങള്‍ വഴിപിരിഞ്ഞു. പിന്നെയെപ്പോഴോ വായിച്ചറിഞ്ഞു ലാസര്‍ മുഴു സമയ സാമൂഹ്യപ്രവര്‍ത്തകനായി മാറിയെന്ന്. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. കുറെ മാസങ്ങള്‍ക്ക്മുമ്പ് ഫേസ്ബുക്കില്‍ കണ്ട ഒരു വാര്‍ത്തയിലൂടെയാണ് ലാസറിനെക്കുറിച്ച് വീണ്ടും കേള്‍ക്കാനിടയായത്. കേരളാ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സംസ്ഥാനതലത്തില്‍ നല്‍കുന്ന മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലാസറിന് ലഭിച്ചു എന്നതായിരുന്നു വാര്‍ത്ത. ആ വാര്‍ത്ത അമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കൂടി സംഘടിപ്പിക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചു. എന്നാലത് നടന്നില്ല.

ഈയടുത്ത കാലത്ത് അവധിക്കായി നാട്ടിലെത്തിയപ്പോഴും ലാസറിനെ കാണാന്‍ ശ്രമിച്ചു. വിവിധ ക്യാമ്പുകളും യാത്രകളും കാരണം അദ്ദേഹം തിരക്കിലായിരുന്നു. ഹൃസ്വസന്ദര്‍ശനമായിരുന്നതിനാല്‍ ഞാനും തിരക്കിലായിരുന്നു. എന്നാലും, തിരിച്ചുള്ള യാത്രയുടെ തലേദിവസം രാത്രി എന്നെ കാണാനായി ലാസര്‍ എന്റെ ഭവനത്തില്‍ വന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള പുനഃസമാഗമം.

FM Lazar Photos 1

ഞങ്ങള്‍ കുറെയേറെ നേരം സംസാരിച്ചു. ഞങ്ങളുടെ കോളജ് ദിനങ്ങളിലെ അനുഭവങ്ങളെക്കുറിച്ച്, അതിനുശേഷം ഞങ്ങള്‍ സഞ്ചരിച്ച വഴികളെക്കുറിച്ച്, ജീവിതം ഞങ്ങള്‍ക്ക് സമ്മാനിച്ച സുഖദുഃഖങ്ങളെക്കുറിച്ച്, ഞങ്ങളുടെ സ്വപ്നങ്ങളെയും സ്വപ്നഭംഗങ്ങളെയും കുറിച്ച്. അങ്ങനെ ഞങ്ങള്‍ മനസ്സുതുറന്ന് സംസാരിച്ചു. പരസ്പരം യാത്ര പറയാന്‍ സമയമായപ്പോള്‍ ഞങ്ങളറിഞ്ഞു. ശക്തമായ ഒരു സൗഹൃദം, ഒരു പക്ഷേ അതിലുപരി ഒരു സഹോദര്യബന്ധം ഞങ്ങളുടെയിടയില്‍ രൂപപ്പെട്ടുവെന്ന്.

സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളാണ് ലാസര്‍ പിന്തുടര്‍ന്നുവരുന്നത്. ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളാണ് ലാസര്‍ പിന്തുടര്‍ന്നു വരുന്നത്. ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നതിനും, ഏറെ കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും സഹനങ്ങളുടെയും ഇടയിലും ഇന്നും ഈ രംഗത്ത് തുടരാന്‍ ലാസറിന് പ്രചോദനവും ശക്തിയും നല്‍കുന്നത്.

FM Lazer Photos 4

മദ്യവും മയക്കുമരുന്നും സമൂഹത്തില്‍ ഉണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ലാസര്‍ ഏറെ ദുഃഖിതനാണ്. താന്‍ ജനിച്ചു വളര്‍ന്ന തീരപ്രദേശത്തെ മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞ ലാസര്‍ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി മാറി. മദ്യലോബികളുടെ എതിര്‍പ്പുകളും ഭീഷണികളും ലാസറിനെ ഭയപ്പെടുത്തിയില്ല. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം, ഈ തിന്മയ്‌ക്കെതിരെ ബഹുജനമുന്നേറ്റത്തിന് മുന്നണിപോരാളിയായി നേതൃത്വം നല്‍കാനും ലാസര്‍ മുന്നിട്ടിറങ്ങി.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പൊഴിയൂരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍കിട ആസൂത്രിത മദ്യനിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടാനും, ഇതുവഴി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുനരധിവാസപദ്ധതികള്‍ രൂപീകരിക്കാനും അതിരൂപത നടത്തിയ ഐതിഹാസിക മുന്നേറ്റത്തില്‍ മുന്‍നിര പോരാളിയായി ലാസര്‍ ഉണ്ടായിരുന്നു.

FM Lazer Photos 7

അതുപോലെ പന്നിമല, വലിയതുറ, ബാലനഗര്‍ എന്നിവിടങ്ങളിലെ മദ്യഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടങ്ങളിലും ലാസര്‍ മുന്‍നിരയിലുണ്ടായിരുന്നു. അനധികൃത മദ്യ ഉല്‍പ്പാദകര്‍ക്കെതിരെ മാത്രമല്ല, ഗവണ്‍മെന്റ് അംഗീകൃത മദ്യഷാപ്പുകള്‍ക്കെതിരെയും ലാസര്‍ യുദ്ധം നടത്തിയിട്ടുണ്ട്. കഠിനംകുളത്തും പൂവാറിലും നടത്തിയ അംഗീകൃതബാര്‍ വിരുദ്ധ സമരങ്ങള്‍ ഇവയില്‍ ചിലതുമാത്രം. സാധാരണക്കാരന്‍ അകത്താക്കുന്ന നാടന്‍ ചാരായവും പണക്കാരന്‍ മോന്തിക്കുടിക്കുന്ന വിദേശമദ്യവും ലാസറിന്റെ മുമ്പില്‍ തുല്യമായ വസ്തുക്കളാണ്. മനുഷ്യനെയും മനുഷ്യമനസാക്ഷിയെയും നശിപ്പിക്കുന്ന കൊടുംവിഷമായാണ് മദ്യത്തെ ലാസര്‍ കാണുന്നത്.

എഫ്.എം. ലാസറിന്റെ മദ്യവിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി കെ.സി.ബി.സി (കേരളാ കാത്തലിക് ബിഷ്പ്പ്‌സ് കോണ്‍ഫറന്‍സ്) മദ്യവിരുദ്ധ സമിതി 2013 ലെ ബെസ്റ്റ് ആക്ടിവിസ്റ്റ് അവാര്‍ഡ് നല്‍കി ലാസറിനെ ആദരിച്ചു. ലാസറിന്റെ നിസ്വാര്‍ത്ഥസേവനങ്ങള്‍ക്ക് അര്‍ഹമായ വാര്‍ത്താപ്രാധാന്യം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായിരുന്നുവെങ്കില്‍ ഇതിലും എത്രയോ വലിയ അവാര്‍ഡുകള്‍ ലാസറിന് ഇതിനകം ലഭിക്കുമായിരുന്നു.

FM Lazer Photos 8

മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിട്ട് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ലാസര്‍ ഈയടുത്തകാലത്ത് വികലാംഗരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും തന്റെ പ്രവര്‍ത്തനമേഖലയില്‍ ഇടം കൊടുത്തു തുടങ്ങി. ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് എന്ന വികലാംഗരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണിപ്പോളദ്ദേഹം. കൂട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ട്. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണദ്ദേഹം.

ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായിരിക്കുമ്പോഴും എല്ലാവരെയും സമഭാവനയോടെ കാണുവാനും സ്‌നേഹിക്കുവാനും സഹായിക്കുവാനും സാധിക്കുന്ന വലിയ ഹൃദയത്തിനുടയാണദ്ദേഹം. ജാതി, മത, വര്‍ഗ്ഗ, രാഷ്ട്രീയ, സാംസ്‌ക്കാരിക, ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യരാശിക്കാമമാനം. സേവനം ചെയ്യാന്‍ ലാസര്‍ ആഗ്രഹിക്കുന്നു.

ആ ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് ലാസര്‍ ആരംഭിച്ച ‘കെയര്‍ ഇന്ത്യാ ഫൗണ്ടേഷന്‍’ എന്ന പ്രസ്ഥാനം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍, കേരളാ ഫിഷറീസ് കോര്‍ഡിനേറ്റിങ്ങ് കൗണ്‍സില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്നീ ഉത്തരവാദിത്വങ്ങളും ലാസറിന്റെ ചുമലിലുണ്ട്.

FM Lazer Photos 9

പള്ളിത്തുറ സാരാഭായി (ഡോ.വിക്രം സാരാഭായി)റെസിഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ മുഖ്യസ്ഥാപകനും ഇപ്പോഴത്തെ കോര്‍ഡിനേറ്ററുമാണദ്ദേഹം. അതൊടൊപ്പം അനുപം ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുഖ്യസ്ഥാപകനും കോര്‍ഡിനേറ്ററും കൂടിയാണദ്ദേഹം.

ലാസറിന്റെ കുടുംബം പരിപൂര്‍ണ്ണ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം വളരെ സജീവമായി സാമൂഹ്യപ്രവര്‍ത്തനരംഗത്തുണ്ട്. ഭാര്യ തെരേസ കെയര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ജനശ്രീ വാര്‍ഡ് കോര്‍ഡിനേറ്റര്‍, അനുപം ചാരിറ്റബിള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍, പള്ളിത്തുറ സാരാബായി റസിഡന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.

ലാസറിന് രണ്ട് മക്കളാണുള്ളത്. മകള്‍ മൃദുല കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് കോഴ്‌സ് ഈയിടെ പൂര്‍ത്തിയാക്കി. ഉപരിപഠനത്തിന് വളരെയേറെ ആഗ്രഹമുണ്ട്. എന്നാലും സാമ്പത്തിക പരാധീനതകാരണം ജോലിക്കായും അന്വേഷണമാരംഭിച്ചിട്ടുണ്ട്. മകന്‍ ജോസ് പ്ലസ്ടൂവില്‍- പന്ത്രണ്ടാം ക്ലാസ്സില്‍ പ്രവേശിച്ചിരിക്കുകയാണ്.

FM Lazer Photos 10

ദീര്‍ഘകാലത്തെ സാമൂഹ്യസേവനത്തിനുശേഷം പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്ന ജീവിതാനുഭവങ്ങളാണ് ലാസറിന്റെ മനസ്സിലൂടെ മിന്നിമറയുന്നത്. ദൈവം കൈപിടിച്ച് നടത്തിയ അനുഭവങ്ങള്‍. സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചതില്‍ ലാസര്‍ ഏറെ സന്തോഷിക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമേകി. സുഖദുഃഖനിമിഷങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന ഭാര്യയെയും മക്കളെയും ബന്ധുമിത്രാദികളെയും ലാസര്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

പള്ളിത്തുറ ഇടവകയോടും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയോടും ലാസറിന് നന്ദിയും കടപ്പാടുമുണ്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയോടും അതിന് സജീവമായ നേതൃത്വം നല്‍കുന്ന ബിഷപ്പുമാരോടും പ്രത്യേകിച്ച് ബിഷപ്പ് സൂസപാക്യം, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേച്ചേരില്‍, ബിഷപ്പ് റെമിജിയോസ് ഇഞ്ചാനിയില്‍, ബിഷപ്പ് ജോഷ്വോ മാര്‍ ഇഗ്നാത്തിയോസ് എന്നീ ഇടയ ശ്രേഷ്ഠന്‍മാരോടുള്ള കൃതജ്ഞതയും ലാസര്‍ ഈ വേളയില്‍ അറിയിക്കുന്നു.

FM LAzer Photos 11

കെയര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ പ്രവര്‍ത്തന മേഖല വികസിപ്പിക്കുന്നതിനുവേണ്ടി ലാസറിന് സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ട്. ഫണ്ടിങ്ങ് ഏജന്‍സികള്‍ക്കും സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്പോണ്‍സര്‍മാരാകാം. നിങ്ങള്‍ക്ക് ചെറിയ സഹായം ചെയ്യാനും വലിയ സഹായം ചെയ്യാനും അവസരമുണ്ട്. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ പോലും ഈ പ്രസ്ഥാനത്തിനില്ല. ഒരു പക്ഷേ നിങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ നല്‍കി ഈ പ്രസ്ഥാനത്തിനെ സഹായിക്കാനാകും. അതുപോലെ സ്‌പോണ്‍സര്‍മാരേയോ, ഫണ്ടിംഗ്, ഏജന്‍സികളെയോ ഈ പ്രസ്ഥാനത്തിനെ പരിചയപ്പെടുത്തിക്കൊടുത്തും നിങ്ങള്‍ക്കവരെ സഹായിക്കാനാകും.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തന മേഖലയിലുള്ള ഹൃസ്വകാല പരിശീലനപ്രോഗ്രാമുകളില്‍ പങ്കെടുക്കാനും, അതേസമയം തങ്ങള്‍ക്കിന്നുവരെയുള്ള അനുഭവപാഠങ്ങളെ ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കാനും ലാസറിനും സംഘത്തിനും ആഗ്രഹമുണ്ട്.

ലാസറിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനും അദ്ദേഹത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക.

FM Lazer, Care India Foundation, Thejomrudulam, TC-1/327, Pallithura. P.O., Thiruvanathapuram-695586, kerala, India
Ph: 9495549450, Email: fmlazer@gmail.com

FM Lazer Photos 12FM LAzer Photos 13FM LAzer Photos 5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top