Flash News

സര്‍ജറിയ്ക്ക് മുമ്പ് നിര്‍ബന്ധമായും ചോദിച്ചറിയേണ്ട 5 കാര്യങ്ങള്‍

May 12, 2014 , ഷാഹിദ് വൈപ്പി

surgeryനിങ്ങളോ നിങ്ങളുടെ ബന്ധുവോ സര്‍ജറിയ്ക്കൊരുങ്ങുകയാണോ? എങ്കില്‍ ചില ചോദ്യങ്ങള്‍ സര്‍ജറിയ്ക്കു മുന്നേ ഡോക്ടറോട് ചോദിച്ചറിയണം. നമ്മുടെ ശരീരത്തില്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. സംശയങ്ങള്‍ യാതൊരു മടിയും കൂടാതെ തന്നെ ചോദിച്ചറിയണം. കാരണം ശരീരവും ചെലവഴിക്കപ്പെടുന്ന പണവും നിങ്ങളുടേതാണ്. സര്‍ജറിയ്ക്കു മുമ്പുള്ള ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കും. സര്‍ജറിയ്ക്കു മുന്നേ നിങ്ങള്‍ ഡോക്ടറോട് ചോദിക്കേണ്ട 5 പ്രധാന ചോദ്യങ്ങള്‍ ഏതൊക്കെയെന്നറിയാം.

1. ഈ സര്‍ജറി നിര്‍ബന്ധമാണോ?

സര്‍ജറി നിര്‍ബന്ധമായും ചെയ്തേ പറ്റൂ എന്നുണ്ടോ അല്ലെങ്കില്‍ ഇതര മാര്‍ഗങ്ങളെന്തെങ്കിലും ഉണ്ടോ എന്നറിയണം. കൂടാതെ ഈ സര്‍ജറി നടത്താതിരുന്നാലുള്ള പ്രശ്നങ്ങളും അറിയാം. ഡോക്ടറോട് ചോദിക്കേണ്ടത് ഡോക്ടറോട് ചോദിക്കുക തന്നെ വേണം. അല്ലാതെ ഓണ്‍ലൈനിലൂടെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആരായരുത്.

2. ഈ സര്‍ജറി ചെയ്യേണ്ടത് എവിടെയാണ്? ഏറ്റവും നല്ല സേവനം എവിടെയാണ് ലഭിക്കുക?

സര്‍ജറി വേണമെന്ന് തീരുമാനിച്ചാല്‍ പിന്നെ അടുത്ത പടി എവിടെ ചെയ്യണം എന്നുള്ളതാണ്. നല്ല ഹോസ്പിറ്റല്‍, അനുഭവജ്ഞാനമുള്ള ഡോക്ടര്‍മാര്‍ എന്നിവയെക്കുറിച്ചറിയാന്‍ ഈ ചോദ്യം സഹായിക്കും. സര്‍ജറി കുട്ടികള്‍ക്കാണെങ്കില്‍ തീര്‍ച്ചായായും മുമ്പേ സര്‍ജറിയ്ക്കു വിധേയരായവരെക്കുറിച്ചറിയണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച് കാര്യങ്ങളെക്കുറിച്ചും അറിയണം.

3. മാനസികമായും ശാരിരികമായും സര്‍ജറിയ്ക്കു മുന്നേ നടത്തേണ്ട ഒരുക്കങ്ങള്‍?

ശാരീരികമായ ഒരുക്കം സര്‍ജിക്കല്‍ പ്രോസസിന്റെ ഭാഗമാണ്. ചിലര്‍ക്ക് അത് അത്യാവശ്യാമായേ തീരൂ. എന്നാല്‍ മറ്റു ചിലര്‍ക്ക് പ്രത്യേക ഒരുക്കങ്ങള്‍ ആവശ്യമേയില്ല. കാന്‍സര്‍ രോഗമുള്ളവരാണെങ്കില്‍ ഏറെ ഭക്ഷണ ക്രമീകരണവും മറ്റെല്ലാം പ്രത്യേകം ചോദിച്ചറിഞ്ഞേ പറ്റൂ.

4. ഏതു തരത്തിലുള്ള അനസ്തേഷ്യയാണ് നല്‍കാന്‍ പോകുന്നത്?

പല ആളുകളും അനസ്തേഷ്യയുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠയുള്ളവരാണ്. വിവിധ തരത്തിലുള്ള അനസ്തേഷ്യകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുക. നിങ്ങളില്‍ ഉപയോഗിക്കാന്‍ പോകുന്ന അനസ്തേഷ്യ ഏതെന്നും അതിന്റെ പ്രാധാന്യങ്ങളെക്കുറിച്ചും കൃത്യമായി ചോദിച്ചു മനസിലാക്കുക. നിങ്ങളുടെ ഭയം കുറയ്ക്കാന്‍ ഇത് സഹായിക്കും.

5. സര്‍ജറിയ്ക്കു ശേഷമുള്ള കാര്യങ്ങള്‍?

ചില സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ മുറിവുകള്‍ ഉണങ്ങുന്നതു വരെ വേദന കാണും. മറ്റു ചിലപ്പോള്‍ ഛര്‍ദി എന്നിവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതൊന്തെക്കെയെന്നും അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചോദിച്ചറിയുക. കൂടാതെ ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലൂടെ കൂടെയുള്ളവര്‍ക്ക് നിങ്ങളെ വേണ്ടവിധത്തില്‍ സഹായിക്കാനും സാധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top