Flash News

പോള്‍ വാള്‍ട്ടില്‍ അന്ധയായ വിദ്യാര്‍ത്ഥിനിയുടെ അതുല്യ പ്രകടനം

May 13, 2014 , പി പി ചെറിയാന്‍

2222

ഓസ്റ്റിന്‍: ബാഹ്യനേത്രങ്ങളുടെ അന്ധത പോള്‍ വാള്‍ട്ടില്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ തടസ്സമല്ല എന്ന് എംറോയ് റെയ്ന്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി ചാര്‍ലറ്റ് ബ്രൗണ്‍ തന്റെ അതുല്യ പ്രകടനത്തിലൂടെ തെളിയിച്ചു.

മെയ് 9 വെള്ളിയാഴ്ച ടെക്‌സസ് ഹൈസ്‌ക്കൂള്‍ സേറ്ററ്റ് ചാമ്പ്യല്‍ഷിപ്പില്‍ 11 അടി 3 ഇഞ്ച് ഉയരത്തില്‍ ചാടിയാണ് സ്റ്റേറ്റ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹത ബ്രൗണ്‍ നേടിയത്.

കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ 10.6 അടി ചാടിയെങ്കിലും മത്സരത്തില്‍ നിന്നും മെഡല്‍ നേടാനാകാതെ പുറത്തു പോകേണ്ടിവന്നു.

ഫിനിഷിങ്ങ് പോയിന്റില്‍ നിന്നിരുന്ന തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഡാര്‍ത്തിന്റേയും, പോളില്‍ കുത്തി ഉയരേണ്ട സമയത്തിന് സൂചന നല്‍കുന്ന ബീപറിന്റേയും സഹായത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ബ്രൗണ്‍ പറഞ്ഞു. കാണികളുടെ നിര്‍ലോഭമായ പിന്തുണയും ബ്രൗണിന് ലഭിച്ചു.

ഈസ്റ്റ് ഡാളസ്സില്‍ നിന്നും 65 മൈല്‍ മാറി എംറോയ് ടൗണിലാണ് ബ്രൗണ്‍ താമസിക്കുന്നത്. പതിനാറു മാസം പ്രായമായപ്പോള്‍ തന്നെ കാറ്ററാക്റ്റ് രോഗം കണ്ണുകളുടെ കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍പിച്ചു. പതിനൊന്ന് വയസ്സിനുള്ളില്‍ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായെങ്കിലും കാഴ്ച ശക്തി ക്രമേണ കുറഞ്ഞു വരികയായിരുന്നു. 2013 ല്‍ ലീഗലി അന്ധയായി തീര്‍ന്ന ബ്രൗണ്‍ ഒരിക്കലും നിരാശപ്പെട്ടിരുന്നില്ല. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന ബ്രൗണിന്റെ മുമ്പില്‍ വിധിപോലും പരാജയം സമ്മതിക്കുമെന്നു തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

dm_140504_sc_features_spirit_to_soar


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top