Flash News

ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ മെഗാ ഷോ മെയ്‌ 26-ന്‌ യോങ്കേഴ്‌സില്‍

May 14, 2014 , ജോയിച്ചന്‍ പുതുക്കുളം

bestയോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ച്‌ `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ’ മെഗാഷോ മെയ്‌ 26-ന്‌ വൈകിട്ട്‌ 5 മണിക്ക്‌ യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

പ്രശസ്‌ത സിനിമാതാരം ഹാസ്യസാമ്രാട്ട്‌ ഹരിശ്രീ അശോകന്‍ നയിക്കുന്ന ഈ മെഗാഷോയില്‍ സിനിമ-ടെലിവിഷന്‍ താരങ്ങളായ ശ്രീജിത്ത്‌ വിജയ്‌ (രതിനിര്‍വേദം റീമേക്ക്‌ ഫെയിം), അര്‍ച്ചന സുശീലന്‍, നിഷ സാരംഗ്‌, അന്‍ജു മേനോന്‍, കൂടാതെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണ്‍, പ്രശസ്‌ത ഗായകരായ രമേശ്‌ ബാബു, വൃന്ദ തുടങ്ങിയവരും, മിമിക്രി രംഗത്തെ രാജാക്കന്മാരായ മനോജ്‌ ഗിന്നസ്‌, ഉല്ലാസ്‌ പന്തളം, നരിയാപുരം വേണു, നോബി, കലാഭവന്‍ രാഹുല്‍ തുടങ്ങി പതിന്നാലില്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ മെഗാഷോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ മനോജ്‌ ഗിന്നസാണ്‌.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ ഷോയിലേക്ക്‌ എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ ബിനു ജോസഫും, സെക്രട്ടറി സന്‍ജു കുറുപ്പും അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലം: 183 Palmer Rd, Saunders High School. May-26. 5 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ജോസഫ്‌ (914 400 6140), പ്രദീപ്‌ നായര്‍ (203 260 1356), ഷോബി ഐസക്ക്‌ (914 318 2710), സുരേഷ്‌ നായര്‍ (914 224 6142), തോമസ്‌ മാത്യു (914 513 7644), ഷിനു ജോസഫ്‌ (914 330 3341), റോബിന്‍ മത്തായി (914 327 8787).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top