ഷിക്കാഗോ മലയാളി അസോസിയേഷന്‍ കുട്ടനാട്‌ എം.എല്‍.എ തോമസ്‌ ചാണ്ടിക്ക്‌ സ്വീകരണം നല്‍കി

chandi

ഷിക്കാഗോ: സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കുട്ടനാട്‌ എം.എല്‍.എ തോമസ്‌ ചാണ്ടിക്ക്‌ ഷിക്കഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി. ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ട സ്വീകരണ യോഗത്തില്‍ ഷിക്കാഗോയിലെ വിവിധ സാമൂഹ്യ-സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോസി കുരിശിങ്കല്‍, ജെയ്‌ബു കുളങ്ങര, ബിജി എടാട്ട്‌, പീറ്റര്‍ കുളങ്ങര, റ്റോമി അമ്പേനാട്ട്‌ തുടങ്ങിയവര്‍ എം.എല്‍.എയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സംസാരിച്ചു.

തുടര്‍ന്ന്‌ തോമസ്‌ ചാണ്ടി നടത്തിയ മറുപടി പ്രസംഗത്തില്‍ ആനുകാലിക-രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ചും, കേന്ദ്ര ഗവണ്‍മെന്റിന്റെ കുട്ടനാട്‌ പാക്കേജിനെപ്പറ്റിയും സംസാരിക്കുകയുണ്ടായി. പിന്നീട്‌ യോഗത്തില്‍ പങ്കെടുത്തവരുമായി രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. സമ്മേളനത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി സാബു നടുവീട്ടില്‍ സ്വാഗതവും, സ്റ്റാന്‍ലി കളരിക്കമുറി നന്ദിയും രേഖപ്പെടുത്തി.

സ്വീകരണ സമ്മേളന പരിപാടിക്ക്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ രഞ്‌ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലീലാ ജോസഫ്‌, ബെന്നി വാച്ചാച്ചിറ, ജോഷി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, സന്തോഷ്‌ നായര്‍, ഫിലിപ്പ്‌ പുത്തന്‍പുര എന്നിവര്‍ നേതൃത്വം നല്‍കി.

chandi2

chandi5

chandi4 chandi3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment