Flash News

രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന: ദല്‍ഹി ഹൈകോടതിയില്‍ ഹരജി

May 15, 2014 , സ്വന്തം ലേഖകന്‍

Ranjith-Maheshwariകോട്ടയം: അര്‍ജുന പുരസ്കാരത്തിന് മലയാളി ട്രിപ്ള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ കോട്ടയം നവലോകം സാംസ്കാരിക കേന്ദ്രം ഹരജി നല്‍കി. രഞ്ജിത് മഹേശ്വരി ഉത്തേജകം ഉപയോഗിച്ചതായി ‘വാഡ’ അടക്കമുള്ള രാജ്യാന്തര ഏജന്‍സികള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ഈവര്‍ഷം പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. പുരസ്കാരത്തിനായി രഞ്ജിത് മഹേശ്വരിയുടെ മുന്‍വര്‍ഷങ്ങളിലെ പ്രകടനം കണക്കിലെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തേ ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും വിഷയത്തിലിടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഹരജിക്കാര്‍ക്ക് കീഴ്കോടതിയെ സമീപിക്കാമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top