സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്‌.സി.സി ജൂബിലി നിറവില്‍

mariaപുളിങ്കുന്ന്‌: പുന്നക്കുന്നത്തുശേരില്‍, കാപ്പില്‍ കുടുംബാംഗവും, ക്ലാരിസ്റ്റ്‌ സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്‌.സി.സി സന്യാസിനി വൃതവാഗ്‌ദാനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

1941 ഒക്‌ടോബര്‍ 21-ന്‌ കാപ്പില്‍ കുഞ്ചെറിയ- മറിയം ദമ്പതികളുടെ മൂന്നാമത്തെ മകളായി ജനിച്ച സിസിലിയാമ്മ, പുന്നക്കുന്നം സെന്റ്‌ മേരീസ്‌ എല്‍.പി സ്‌കൂളില്‍ നിന്ന്‌ പ്രൈമറി വിദ്യാഭ്യാസവും, പുളിങ്കുന്ന്‌ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി, 1962-ല്‍ വെരൂര്‍ ക്ലാരിസ്റ്റ്‌ മഠത്തില്‍ ചേര്‍ന്നു. 1964-ല്‍ ആദ്യ വ്രത സ്വീകരണവും 1969-ല്‍ നിത്യവ്രതവാഗ്‌ദാനവും നടത്തി.

1969-ല്‍ പാലാ സെന്റ്‌ ജോസഫ്‌ കോളജില്‍ നിന്നും ഹിന്ദി വിദ്വാന്‍ പാസായി. 1972-ല്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയില്‍ ചേര്‍ന്ന്‌ പത്തുവര്‍ഷക്കാലം അവിടെ സേവനം അനുഷ്‌ഠിച്ചു.

1982-84 കാലയളവില്‍ ബീഹാറിലെ ഹസാരിബാഗില്‍ നിന്നും സെക്രട്ടറിയല്‍ കോഴ്‌സും, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോഴ്‌സും പാസായി. തുടര്‍ന്ന്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയിലും, അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലിലെ അഡ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്‌ഠിക്കുകയും, 2001-ല്‍ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്‌തു. അന്നു മുതല്‍ സ്വന്തം സഭയുടെ പ്രേഷിതമണ്‌ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ചമ്പക്കര കോണ്‍വെന്റാണ്‌ സേവനരംഗം.

തന്റെ അമ്പത്‌ വര്‍ഷത്തെ സന്യാസ ജീവിതത്തില്‍ കൂടുതല്‍ സമയവും ചങ്ങനാശേരി അതിരൂപതയ്‌ക്കുവേണ്ടി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ഈ ക്രിസ്‌തുവിന്റെ മണവാട്ടി, നാളിതുവരെയുള്ള സന്യസ്‌ത ജീവിതത്തില്‍ സംതൃപ്‌തയും ഏവര്‍ക്കും മാതൃകയുമാണ്‌.

സിസ്റ്റര്‍ മരിയയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. മറ്റു സഹോദരിമാരില്‍ രണ്ടുപേര്‍ കന്യാസ്‌ത്രീകളാണ്‌. സിസ്റ്റര്‍ ട്രീസാ കാപ്പില്‍ എസ്‌.എച്ച്‌ കോണ്‍വെന്റ്‌ ചങ്ങനാശേരിയില്‍ ചേരുകയും, വിവിധ ഹൈസ്‌കൂളുകളില്‍ അധ്യാപികയായി സേവനം ചെയ്യുകയും, പാമ്പാടി എസ്‌.എച്ച്‌ ഹൈസ്‌കൂളില്‍ നിന്ന്‌ ഹെഡ്‌മിസ്‌ട്രസായി റിട്ടയര്‍ ചെയ്യുകയും ചെയ്‌തു. ഇപ്പോള്‍ വെളിയനാട്‌ എസ്‌.എച്ച്‌ കോണ്‍വെന്റില്‍ സേവനമനുഷ്‌ഠിക്കുന്നു.

മറ്റൊരു സഹോദരി സിസ്റ്റര്‍ റ്റിറ്റി കാപ്പില്‍ എസ്‌.എ.വി.എസ്‌ കോണ്‍വെന്റില്‍ ചേര്‍ന്ന്‌ അധ്യാപികയായി വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്‌ഠിച്ച്‌ മാമ്മൂട്‌ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളില്‍ നിന്നും ഹെഡ്‌മിസ്‌ട്രസായി വിരമിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ്‌ (വിതുര) സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്‌ഠിക്കുന്നു.

മാമ്മച്ചന്‍ കാപ്പില്‍, സെലീനാമ്മ ഒറ്റപ്ലാക്കല്‍, ഏലാമ്മ വെട്ടിക്കാട്ട്‌ മണിമല, അന്നമ്മ ചിറക്കടവ്‌ തുരുത്തി, ജോര്‍ജുകുട്ടി കാപ്പില്‍ (ഷിക്കാഗോ, യു.എസ്‌.എ) എന്നിവര്‍ സിസ്റ്റര്‍ മരിയ കാപ്പിലിന്റെ മറ്റ്‌ സഹോദരങ്ങളാണ്‌.

സിസ്റ്ററിന്റെ ഇളയ സഹോദരന്‍ ജോര്‍ജുകുട്ടി കാപ്പിലും, ഭാര്യ സെലീനാമ്മയും (പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിന്റെ സഹോദരി) വര്‍ഷങ്ങളായി ഷിക്കാഗോയില്‍ താമസിക്കുന്നു. രണ്ടു മക്കള്‍. ഡോ. സിനു ആന്‍ഡ്‌ സിനിമോള്‍. മരുമക്കള്‍: ഡോ. ജോര്‍ജ്‌ ഗറ്റിസ്‌ (ഷിക്കാഗോ), അനൂപ്‌ ചാക്കോ (കാനഡ).

Print Friendly, PDF & Email

Related News

Leave a Comment