തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മോഡിയുടെ വിശ്വസ്ഥരായ ജെയ്റ്റ്‌ലിയും സ്മൃതിയും മന്ത്രിസഭയിലെത്തും

Smriti-Irani-arun-jaitleyന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭാംഗങ്ങളായ അരുണ്‍ ജയ്റ്റ്‌ലിയും സ്മൃതി ഇറാനിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് സൂചന. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ അരുണ്‍ ജയ്റ്റ്‌ലിയെ കേന്ദ്ര ധനമന്ത്രിയാക്കാനാണു സാധ്യത.

നരേന്ദ്ര മോഡിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ് അരുണ്‍ ജെയ്റ്റ്‌ലി. അമേത്തിയില്‍ സ്മൃതി ഇറാനിയെ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിപ്പിച്ചത് നരേന്ദ്രമോഡി നേരിട്ട് ഇടപെട്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വന്‍ വിജയം മോഡിയെ പാര്‍ട്ടിയിലെ സര്‍വ്വശക്തനാക്കിയതും ഇരുവരുടേയും സാധ്യത വര്‍ധിപ്പിക്കുന്നു. നരേന്ദ്ര മോഡി തന്നെയായിരിക്കും എന്‍.ഡി.എ അധ്യക്ഷനാവുകയെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ അദ്വാനി എന്‍.ഡി.എ നേതൃസ്ഥാനം ഒഴിയും.

അദ്വാനിക്ക് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ പലപ്പോഴും മോഡിയെ വിമര്‍ശിച്ചിട്ടുള്ള ബിജെ.പി മുതിര്‍ന്ന നേതാവ് സുഷമ സ്വരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലും മോഡിക്ക് എതിര്‍പ്പുണ്ടാകില്ല.

സുഷമക്ക് പ്രതിരോധമോ വിദേശമോ ആയിരിക്കും ലഭിക്കുക. ധനകാര്യം ജെയ്റ്റ്‌ലിക്കും ആഭ്യന്തരം രാജ്‌നാഥ് സിംഗിനും നിതിന്‍ ഗഡ്ക്കരിക്ക് റെയില്‍വേയും ലഭിക്കുമെന്നാണ് സൂചന. പരമാവധി ചെറിയ അംഗസംഖ്യയുള്ള മന്ത്രിസഭയായിരിക്കും മോഡിക്ക് കീഴില്‍ ഉണ്ടാവുകയെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു.

മന്ത്രിസഭാ അംഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം മെയ് 20ന് ചേരുന്നുണ്ട്. ബി.ജെ.പി പാര്‍ലമെന്ററി നേതാവായി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്ത വിവരം രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരിക്കും മന്ത്രിസഭാ അംഗങ്ങളും വകുപ്പും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Print Friendly, PDF & Email

Related News

Leave a Comment