Flash News

ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല; ഭരണം പ്രതിസന്ധിയിലാകും

May 19, 2014 , ഷാഹിദ് വൈപ്പി

rajya-sabhaന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബിജെപിക്ക് 335 അംഗങ്ങളുടെ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമല്ല, കാരണം ലോക്‌സഭ പാസാക്കുന്ന ബില്ലുകള്‍ രാജ്യസഭയിലും പാസാക്കിയെടുക്കാന്‍ മോഡിക്കും കൂട്ടര്‍ക്കും അല്‍പ്പമൊന്നു വിയര്‍ക്കേണ്ടിവരും.

രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 60 അംഗങ്ങളുടെ കുറവു ബിജെപിക്കുണ്ട്. 245 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 123 അംഗങ്ങള്‍ വേണമെന്നിരിക്കേ ബിജെപി സഖ്യത്തിനുള്ളത് വെറും 61 അംഗങ്ങള്‍ മാത്രം. 68 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് നിലവില്‍ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് തനിയെ 46 അംഗങ്ങളുടെ പിന്തുണയുള്ളപ്പോള്‍ സഖ്യകക്ഷികളായ ടിഡിപിക്ക് ആറും അകാലിദളിനും ശിവസേനയ്ക്കും മൂന്ന് വീതം അംഗങ്ങളുണ്ട്, എങ്കിലും ഭൂരിപക്ഷത്തിലേക്ക് എത്തില്ല.

ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണ് ജയലളിതയെയും നവീന്‍ പട്‌നായിക്കിനെയും അടക്കമുള്ള നേതാക്കളോട് മോഡി നിലപാട് കടുപ്പിക്കാത്തതും സൗഹൃദത്തിനു ശ്രമിക്കുന്നതും. 102 അംഗങ്ങളുണ്ടായിരുന്ന യുപിഎയ്ക്ക് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപിയുടെ തടക്കം മറ്റ് പാര്‍ട്ടികളുടെ സഹായം തേടേണ്ടിവന്നിരുന്നു. ഈ ഗതി തന്നെയാകും മോഡിയെയും കാത്തിരിക്കുന്നത്. മോഡി പാസാക്കിയെടുക്കുന്ന ബില്ലുകള്‍ രാജ്യ സഭവരെ എത്തുകയുള്ളു.

ലോക്‌സഭ പാസാക്കുന്ന ബില്ലുകളെ രാജ്യസഭ തള്ളിയാല്‍ പിന്നെ 118ആം വകുപ്പ് അനുസരിച്ച് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ബില്ലുകള്‍ പാസാക്കിയെടുക്കാം എന്നതാണ് കീഴ്‌വഴക്കം ഇതിനു രാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടിവരും. ഇരുസഭകളിലുമായി മൊത്തം 790 അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം നേടാന്‍ 396 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഇരുസഭകളിലുമായി ബിജെപിക്ക് ഇപ്പോള്‍ 396 അംഗങ്ങളുണ്ട്. പക്ഷേ ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സഭയ്ക്ക് അധികാരമില്ല എന്നതും ബിജെപിയെ കുഴക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top