Flash News

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയെ വധിച്ച കേസ്സില്‍ പതിമൂന്നുകാരന് പതിനഞ്ച് വര്‍ഷം തടവ്

May 20, 2014 , പി പി ചെറിയാന്‍

shamsuഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഷെല്‍ ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച ചെയ്യുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വ്യാപാരി ഷംസുദ്ദീന്റെ കൊലപാതകത്തിനുത്തരവാദിയായ പതിമൂന്നു വയസ്സുകാരന്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ടെക്‌സസ്സ് ജുവനയ്ല്‍ ജസിറ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പതിമൂന്നു വയസ്സുകാരന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

മാര്‍ച്ച് 24 നായിരുന്നു ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച നടത്തുന്നതിന് 19 വയസ്സുകാരനും, 13 വയസ്സുകാരനും പദ്ധതി തയ്യാറാക്കിയത്.

40 വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും പ്രായവും, വെടിയുതിര്‍ത്തത് പതിമൂന്നുകാരന്‍ അല്ലാത്തതിനാലുമാണ് ശിക്ഷാ കാലാവധി കുറഞ്ഞത്.

19 വയസ്സുകാരനാണ് ഷംസുദീനു നേരെ വെടിവെച്ചത്. എന്നാല്‍ കൊലപാതകത്തില്‍ താനും പങ്കാളിയായിരുന്നു എന്ന് പതിമൂന്നുകാരന്‍ സമ്മതിച്ചിരുന്നു.

പത്തൊമ്പതു വയസ്സുകാരന്‍ കൊലപാതക കുറ്റത്തിന് വിചാരണ നേരിടുകയാണെന്ന് മോണ്ട ഗോമറി കൗണ്ടി അറ്റോര്‍ണി ജൊഡിലാം ബ്രൈറ്റ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top