സൂര്യസായാഹ്നം സ്റ്റേജ് ഷോ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍

soorya sayanam poster(3)

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാനും, ധനശേഖരണ പദ്ധതികള്‍ക്കുമായി കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും താര ജാഡകളില്ലാത്ത സിനിമാ – സീരിയല്‍ കലാകാരന്മാരും, കലാകാരികളും നൃത്ത-സംഗീത-ഹാസ്യത്തിന്റെ ഉല്ലാസ പൂത്തിരി തീര്‍ക്കുവാനായി ഏഴു കടലും കടന്ന് സപ്തസ്വരരാഗ വര്‍ണ്ണ വിപഞ്ചികകളുടെ അകമ്പടിയോടെ രാഗ താള വര്‍ണ്ണമഴ പെയ്യിക്കുവാനായി ഓണക്കാലത്തിനോടനുബന്ധിച്ച് (ആഗസ്റ്റ് – സെപ്റ്റംബര്‍) അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ എത്തുന്നു.

യുവഗായക നിരയിലെ ജനപ്രിയ ഗായകനും, മലയാള ഗാന ശാഖയിലെ പഴയതും – പുതിയതുമായ മെലഡി – അടിപൊളി ഗാനങ്ങള്‍ ആലപിക്കാനായി അരുണ്‍ഗോപന്‍, സോണിയാ, ഷേയ്ക്ക, ദൃശ്യ-മാധ്യമ മേഖലയിലെ പ്രമുഖ അവതാരകനും, നടനുമായ രാജേഷ് ഹെബ്ബര്‍, ഷാജു, വിവിധ ചാനലുകളിലെ വ്യത്യസ്ത സീരിയലുകളിലെ മുഖ്യ കഥാപാത്രങ്ങള്‍ മിഴിവുറ്റതാക്കി മാറ്റുന്ന അമല, ശ്രീലക്ഷ്മി തുടങ്ങിയവരും ചാനലുകളിലൂടെയും സമകാലിക പ്രസക്തിയുള്ള സംഭവങ്ങളെ കോമഡിയിലൂടെ അവതരിപ്പിച്ച കാണികളുടെ കൈയ്യടി നേടിയ അജിത് കോടിക്കോട്, ദീപു പാറശാല, സെന്റിന്‍ തുടങ്ങിയ പ്രശസ്ത മിമിക്രി കാലാകാരന്മാരോടൊപ്പം മലയാള ചലച്ചിത്ര വേദിയിലെ ജീവസുറ്റ കഥാപാത്രങ്ങള്‍ക്ക് അഴകും, ഭാവവും നല്‍കിയ അംബികാ മോഹനും എത്തുന്നു. വ്യത്യസ്തവും, പുതുമയുമാര്‍ന്ന ഈ വര്‍ഷത്തെ കുടുംബ പ്രേക്ഷകര്‍ക്കായുള്ള കലോപഹാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഫിലിപ്പ് – 224 595 2485, ഇടിക്കിള ജോസഫ് – 630 303 7615, ജീമോന്‍ ജോര്‍ജ്ജ് – 267 970 4267.

Print Friendly, PDF & Email

Related News

Leave a Comment