ജൂണ്‍ മുതല്‍ ഒന്നാം ക്ലാസില്‍ സംസ്കൃത പഠനം

sanskritതിരുവനന്തുപുരം: പുതിയ അധ്യയന വര്‍ഷംമുതല്‍ ഒന്നാം ക്ലാസില്‍ സംസ്കൃത പഠനം ആരംഭിക്കും. യു.പി-ഹൈസ്കൂള്‍ വിഭാഗത്തില്‍ സംസ്കൃത ഭാഷാപഠനത്തിന് അനുമതിയുള്ള സ്കൂളുകളിലാണ് ഒന്നാം ക്ലാസില്‍ മാതൃഭാഷക്കൊപ്പം സംസ്കൃത പഠനത്തിനും അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായത്. പുതിയ അധ്യയനവര്‍ഷം യു.പി-എച്ച്.എസ്-എച്ച്.എസ്.എസ് വിഭാഗത്തിലെ സംസ്കൃതാധ്യാപകരാണ് ഒന്ന്, മൂന്ന് ക്ലാസുകളില്‍ സംസ്കൃതം പഠിപ്പിക്കുക. എല്‍.പി വിഭാഗത്തിലെ ഭാഷാ പഠനത്തിനുള്ള പത്ത് പീരിയഡുകളില്‍ ആറെണ്ണം മലയാളത്തിനും ബാക്കി സംസ്കൃതത്തിനും നീക്കിവെക്കും.

ഒന്നാം ക്ലാസ് സംസ്കൃത പഠനം ആരംഭിക്കുന്നതിന്‍െറ സംസ്ഥാന തല ഉദ്ഘാടനവും ഒന്ന്, മൂന്ന് ക്ലാസുകളിലെ സംസ്കൃത പാഠപുസ്തകങ്ങളുടെ പ്രകാശനവും ജൂണ്‍ ആദ്യവാരം മലപ്പുറത്ത് നടത്തും.

Print Friendly, PDF & Email

Related News

Leave a Comment