Flash News

എല്‍.ഡി.എഫ്- യു.ഡി.എഫ് മുന്നണികള്‍ തമ്മില്‍ 3,35,573 വോട്ടിന്‍െറ വ്യത്യാസം

May 20, 2014 , സ്വന്തം ലേഖകന്‍

all-party_0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് മുന്നണികള്‍ തമ്മില്‍ 3,35,573 വോട്ടിന്‍െറ വ്യത്യാസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് നാല് ലക്ഷത്തോളം വോട്ട് കുറഞ്ഞപ്പോള്‍ എല്‍.ഡി.എഫിന് പത്ത് ലക്ഷത്തോളം വോട്ട് വര്‍ധിച്ചു. ബി.ജെ.പിക്ക് എട്ട് ലക്ഷത്തോളം വോട്ടാണ് വര്‍ധിച്ചത്.

യു.ഡി.എഫിന് ഇക്കുറി ലഭിച്ചത് 75,46,830 വോട്ടാണ്. 2009 ല്‍ ഇത് 79,86,877 വോട്ടായിരുന്നു. 4,40,047 വോട്ട് യു.ഡി.എഫിന് കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാലും നാലര ലക്ഷത്തോളം വോട്ട് കുറഞ്ഞിട്ടുണ്ട്. 2009ല്‍ പോള്‍ ചെയ്ത വോട്ടിന്‍െറ 51.78 ശതമാനം കിട്ടിയ യു.ഡി.എഫിന് ഇക്കുറി പോള്‍ ചെയ്തതിന്‍െറ 42 ശതമാനം മാത്രമേ ലഭിച്ചുള്ളൂ.

അഞ്ച് സ്വതന്ത്രര്‍മാര്‍ അടക്കം ഇടതുമുന്നണിക്ക് ഇക്കുറി 72,11,257 വോട്ട് ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 10,15,433 വോട്ട് അധികം ലഭിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് പരിശോധിച്ചാല്‍ ആറ് ലക്ഷത്തോളം വോട്ട് ഇടതു മുന്നണിക്ക് ചോര്‍ന്നു. 2009ല്‍ 40.17 ശതമാനം വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് ഇക്കുറി 40.1 ശതമാനം ലഭിച്ചു.

ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. ഇക്കുറി 18,56,750 വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയത്. 2009ല്‍ 10,18,380 വോട്ടേ ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നോക്കിയാലും എട്ട് ലക്ഷത്തോളം വോട്ടിന്‍െറ വര്‍ധനയുണ്ട്. 2009ല്‍ പോള്‍ ചെയ്ത വോട്ടില്‍ എന്‍.ഡി.എക്ക് ലഭിച്ചത് 6.6 ശതമാനമായിരുന്നെങ്കില്‍ ഇക്കുറി അത് 10.3 ശതമാനമായി. 3.7 ശതമാനത്തോളം വര്‍ധന.

കോണ്‍ഗ്രസിന് തനിച്ച് ഇക്കുറി 31.1 ശതമാനം വോട്ട് ലഭിച്ചു. സി.പി.എമ്മിന് 21.6 ശതമാനവും സി.പി.ഐക്ക് 7.6 ശതമാനവും ലീഗിന് 4.5 ശതമാനവും വോട്ടാണ് ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top