ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ കൊണ്ടാടി

bcmc1ന്യൂജേഴ്സി: ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിജയകരമായി പര്യവസാനിച്ചു. ബി.സി.എം.സി പ്രസിഡന്റ് ടി.എസ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനകര്‍മ്മം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരി റവ. റോയി മാത്യു നിര്‍വ്വഹിച്ചു.

തുടര്‍ന്ന്, ഗാര്‍ഫീല്‍ഡ് ജോണ്‍ പോള്‍ II കാത്തലിക് മിഷന്‍ ഇടവക വികാരി റവ.ഫാ. ജേക്കബ് ക്രിസ്റ്റി ഈസ്റ്റര്‍ സന്ദേശം നല്‍കി. കൂടാതെ റവ.ഫാ. ബാബു കെ. മാത്യു, റവ. ഡോ. ജേക്കബ് ഡേവിഡ്, പ്രൊഫ. സണ്ണി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബെര്‍ഗന്‍ കൗണ്ടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രിസ്തീയ വിശ്വാസികളെ സഭാ ഭേദമില്ലാതെ ആത്മീയമായി ബന്ധിപ്പിക്കുക എന്ന പ്രതിജ്ഞാബദ്ധതയോടെ 1987 മുതല്‍ പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ പ്രസ്ഥാനമാണ് ബി.സി.എം.സി.

മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലേക്ക് ഡയോസിഷന്‍ കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജേസണ്‍ വര്‍ഗീസിനെയും, നിയമബിരുദം കരസ്ഥമാക്കിയ റോബിന്‍ കോശിയെയും ചടങ്ങില്‍ ആദരിച്ചു.

ബി.സി.എം.സി ക്വൈയര്‍, ഇ.സി.എഫ്.എന്‍.ജെ ക്വൈയര്‍, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വൈയര്‍ എന്നീ ഗായക സംഘങ്ങളുടെ ഗാനങ്ങളും, ജോയ്സി, കെ.ഐ അലക്‌സാണ്ടര്‍, റെജി പോള്‍ എന്നിവര്‍ ആലപിച്ച ക്രിസ്തീയ ഭക്തി ഗാനങ്ങളും ചടങ്ങില്‍ ശ്രദ്ധേയമായി.

ഏബ്രഹാം വര്‍ഗീസ് പ്രാരംഭ പ്രാര്‍ത്ഥനയും, സ്റ്റീവന്‍ ജോണ്‍ വേദപുസ്തക പാരായണവും, ഇവാഞ്ചലിക്കല്‍ സഭാ വൈദികന്‍ പാതിക്കല്‍ അച്ചന്‍ സമാപന പ്രാര്‍ത്ഥനയും, ആശിര്‍വാദവും നിറവേറ്റി. വൈസ് പ്രസിഡന്റ് പോള്‍ ജോണ്‍ സ്വാഗതവും, വിക്ലിഫ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു. സെക്രട്ടറി സജി ടി. മാത്യു അവതാരകനായി പ്രവര്‍ത്തിച്ചു.

bcmc2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment