ഫൊക്കാന വിമന്‍സ് ഫോറം ന്യൂജേഴ്സിയില്‍ തുടക്കം കുറിച്ചു

fokana woman's forum

ന്യൂജേഴ്സി: പ്രവാസി മലയാളി സ്ത്രീകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളെപ്പറ്റി പഠിച്ചു പരിഹാരം കാണുക, സ്ത്രീ ശാക്തീകരണത്തിനു ഊന്നല്‍ നല്‍കി സമൂഹത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊക്കാന വിമന്‍സ് ഫോറം ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ആര്യഭവന്‍ റെസ്റ്റൊറന്റില്‍ കൂടിയ വിമന്‍സ് ഫോറം സമ്മേളനം ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള ഉദ്ഘാടനം ചെയ്തു. മിസ്സിസ് പോള്‍ കറുകപ്പള്ളില്‍ ആശംസകള്‍ വിമന്‍സ് ഫോറത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

ഫൊക്കാന ന്യൂജേഴ്സി വിമന്‍സ് ഫോറം പ്രസിഡന്റായി ചിന്നമ്മ പാലാട്ടിയെയും, മോനിക്ക മാത്യു (വൈസ് പ്രസിഡന്റ്), സൂസന്‍ വര്‍ഗീസ് (സെക്രട്ടറി), പ്രൊഫ. ഡോ. ലിസി മാത്യു (ജോ. സെക്രട്ടറി), മഞ്ജു ചാക്കോ (ട്രഷറര്‍) മുതലായവരടങ്ങുന്ന കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.

ഫൊക്കാന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ മറ്റ് ഫൊക്കാന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷന് യോഗം പിന്തുണ പ്രഖ്യാപിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയുമുണ്ടായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment