വലിയ ബ്ലേഡ് സ്ഥാപനങ്ങളെയും പിടികൂടുമെന്ന് മന്ത്രിമാര്‍

allതിരുവനന്തപുരം: നിയമവിരുദ്ധമായി പണമിടപാടും ചിട്ടിയും നടത്തുന്ന എത്ര വലിയ സ്ഥാപനമായാലും നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയും അനൂപ് ജേക്കബും. ഓപറേഷന്‍ കുബേരയില്‍ വമ്പന്‍ സ്രാവുകളെ ഒഴിവാക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ വെളിപ്പെടുത്തല്‍.

മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ വന്‍ സ്ഥാപനങ്ങള്‍ കൊള്ളപ്പലിശ ഈടാക്കിയിട്ടും അവക്കെതിരെ നടപടിയില്ലെന്ന് ബ്ലേഡ് വിരുദ്ധ സമിതി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

വായ്പയുടെ പേരില്‍ വെള്ളപേപ്പറും ബാങ്ക് ചെക്കുകളും ഒപ്പിട്ടു വാങ്ങിക്കുന്നതും മുദ്രപ്പത്രങ്ങള്‍ കൈക്കലാക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ധനകാര്യ സ്ഥാപനങ്ങള്‍ അവസാനിപ്പിച്ചില്ലങ്കില്‍ റെയ്ഡ് നടത്തുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ബാങ്കുകളില്‍നിന്ന് വായ്പകള്‍ എളുപ്പം ലഭ്യമാക്കുന്നതിന് 22ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം വിളിച്ചിട്ടുണ്ട്.

ഓപറേഷന്‍ കുബേരയില്‍ 466 പേര്‍ അറസ്റ്റിലായതായി ചെന്നിത്തല പറഞ്ഞു 3.63 കോടി രൂപ പിടിച്ചെടുത്തു. 5712 പരാതികള്‍ തന്‍െറ ഫോണിലേക്ക് മാത്രം ലഭിച്ചു.
പൊലീസ് അനാസ്ഥയാണ് തിരുവനന്തപുരത്ത് ഒരു കുടുംബത്തിന്‍െറ കൂട്ട ആത്മഹത്യക്ക് കാരണമായതെന്ന പരാതി അന്വേഷിച്ചു. ഗൃഹനാഥന്‍ മനോഹരന്‍ ആശാരി പൊലീസിനെ സമീപിച്ച് ആറു മാസത്തെ സൗകര്യം കൂടി വാങ്ങിത്തരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മധ്യസ്ഥശ്രമം പൊലീസ് നടത്തേണ്ടെന്നും നിയമപരമായി മുന്നോട്ടുപോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ബ്ലേഡ് മാഫിയ വളരാന്‍ കാരണം. ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.

ചിട്ടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ചിട്ടി നടത്താനാകില്ല. ഓരോ ചിട്ടിയും രജിസ്ട്രേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ചിട്ടി നടത്താന്‍ കേരളത്തിലത്തെുന്ന സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തു നിന്നുള്ള അനുമതി പത്രം ഹാജരാക്കണം. ചിട്ടി പരസ്യത്തിന് രജിസ്ട്രാറുടെ അനുമതി വാങ്ങണം.ഇക്കാര്യം പരസ്യത്തില്‍ രേഖപ്പെടുത്തുകയും വേണം.

കെ.എസ്.എഫ്.ഇ ഒഴികെ 3,324 ചിട്ടികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഓപറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 651 അനധികൃത ചിട്ടികളും 31 അനധികൃത സ്ഥാപനങ്ങളും കണ്ടത്തെി.

28 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം ആരംഭിക്കും. എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളും ഇന്‍റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും. ഓണ്‍ലൈനിലൂടെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News