ക്‌നാനായ കുടുംബങ്ങള്‍ അമേരിക്കന്‍ ജനതയ്‌ക്ക്‌ മാതൃക: ബിഷപ്പ്‌ ചെപ്പെട്ടോ

11

ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ ഇടവകയിലെ തിരുനാളിനോടനുബന്ധിച്ച്‌ നടന്ന ഗ്രോട്ടോ വെഞ്ചരിപ്പ്‌ കര്‍മ്മം ബിഷപ്പ്‌ റെയ്‌മണ്ടോ ചെപ്പെട്ടോ നിര്‍വഹിച്ചു. ക്‌നാനായ സഭയെ അറിയാമെന്നും ക്‌നാനായ കുടുംബങ്ങള്‍ കെട്ടുറപ്പുള്ളതാണെന്നും ബിഷപ്പ്‌ തദവസരത്തില്‍ പറഞ്ഞു. അമേരിക്കന്‍ സമൂഹത്തിന്‌ ക്‌നാനായ കുടുംബങ്ങള്‍ മാതൃകയാണെന്നും ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു.

വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍, ഫാ. റെന്നി കട്ടയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന്‌ ഇടവകയിലെ കുട്ടികളെ ബിഷപ്പ്‌ ആശീര്‍വദിച്ചു. മാതാവിന്റെ നാമത്തിലുള്ള ഈ ഗ്രോട്ടോയുടെ നിര്‍മ്മാണത്തില്‍ ഇടവകയിലെ വട്ടക്കളം ജോസഫും കുടുംബവും നിര്‍ണ്ണായക പങ്കുവഹിച്ചു. ബില്‍ഡിംഗ്‌ ചെയര്‍മാന്‍ ഷിനോ മറ്റം ആണ്‌ ഗ്രോട്ടോ രൂപകല്‍പ്പന ചെയ്‌തത്‌. ഗ്രോട്ടോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ പള്ളി സെക്രട്ടറി ജോസ്‌ കോരക്കുടിയാണ്‌.

12

13

14

Print Friendly, PDF & Email

Related News

Leave a Comment