ഫിലാഡല്‍ഫിയ: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വടക്കേ അമേരിക്കയിലുടനീളം `56 കളി ടൂര്‍ണമെന്റുകള്‍’ നടത്തി വിജയക്കൊടി പാറിച്ച 56 കളിയുടെ രാജാക്കന്മാരായ മാത്യു ചെരുവില്‍, ജോസഫ് മാത്യു (അപ്പച്ചന്), ജോര്‍ജ് വണ്ണിലം, സാബു സ്കറിയ, ജോണ്സണ് മാത്യു, സാബു, സൈമണ്‍, ടോമി, ഷാജി, ദിലീപ് തുടങ്ങി നൂറോളം ടീം അംഗങ്ങള്‍ ഫോമാ കണ്‍വന്‍ഷനില്‍ ജൂണ്‍ 28-ന് ശനിയാഴ്ച മാറ്റുരയ്ക്കുമ്പോള്‍ കിരീടം ആര്‍ക്ക് എന്ന ചോദ്യം ഉയരുന്നു.
കാനഡയില്‍ നിന്നും തോമസ് തോമസിന്റേയും, റോച്ചസ്റ്ററില്‍ നിന്ന് തമ്പിച്ചായന്റേയും, ഷിക്കാഗോയില്‍ നിന്ന് ജോസഫ് മുല്ലപ്പള്ളിയുടേയും, ന്യൂജേഴ്സിയില്‍ നിന്ന് സണ്ണി വാളിപ്ലാക്കലിന്റേയും സിയാറ്റിലില്‍ നിന്ന് പോള്‍ കെ. ജോണിന്റേയും നേതൃത്വത്തിലുള്ള ടീമുകളെത്തിച്ചേരുമ്പോള് 25-നു മുകളില്‍ ടീമുകളാണ് ഫോമാ കണ്‍വന്‍ഷനില്‍ എത്തിച്ചേരുന്നത്.
വിജയികളെ കാത്തിരിക്കുന്നത് യഥാക്രമം 1000 ഡോളര്‍, 750 ഡോളര്‍, 500 ഡോളര്‍ വീതമുള്ള കാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. രജിസ്ട്രേഷന് ഫീസ് 125 ഡോളര്‍ (ബാങ്ക്വറ്റ്, വിജയ് യേശുദാസിന്റെ ഗാനമേള ഉള്‍പ്പടെ ഒരു ദിവസത്തേക്ക്). 650 ഡോളര്‍ (റൂം, ഫുഡ്, ബാങ്ക്വറ്റ്, കലാപരിപാടി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.com സാബു സ്കറിയ (267 980 7923), ജോസഫ് മാത്യു (248 767 6822), മാത്യു ചെരുവില്‍ (586 206 6164).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply