Flash News

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ദേവാലയ പ്രതിഷ്ഠാ ദിനാചരണവും

May 23, 2014 , ജോര്‍ജ്ജ് തുമ്പയില്‍

HGDrMathewsMarSeveriosഡെലവെയര്‍ വാലി(പെന്‍സില്‍വേനിയ) : ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ദേവാലയ പ്രതിഷ്ഠാ ദിനാചരണവും മെയ് 24,25 (ശനി, ഞായര്‍) തീയതികളില്‍ പ. സുന്നഹദോസ് സെക്രട്ടറിയും, കണ്ടനാട് ഭദ്രാസന അദ്ധ്യക്ഷനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകുന്നേരം 6ന് നമസ്‌കാരവും തുടര്‍ന്ന് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സുവിശേഷ പ്രഘോഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.30ന് നമസ്‌ക്കാരത്തെ തുടര്‍ന്ന് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍‌ബ്ബാനയും ഉണ്ടായിരിക്കും. പിന്നീട് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

ആത്മീയമായ ശുശ്രൂഷകളില്‍ സംബന്ധിച്ച് വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരിയും ഭാരവാഹികളും ക്ഷണിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top