Flash News

റാസല്‍ഖൈമയില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ മരിച്ചു

May 25, 2014 , സ്വന്തം ലേഖകന്‍

accident-logo3റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കല്ലമ്പലം മടന്തപച്ച റോഡുവിള വീട്ടില്‍ (നസീര്‍ മന്‍സില്‍) അബ്ദുല്‍ റഷീദ് (76), മകന്‍ നസീറിന്‍െറ ഭാര്യയും വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ സഹോദരിയുമായ ഖമര്‍ (36) എന്നിവരാണ് മരിച്ചത്.

അബൂദബിയില്‍നിന്ന് റാസല്‍ഖൈമയിലേക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ എമിറേറ്റ്സ് റോഡില്‍ ജസീറക്ക് സമീപം 119 എക്സിറ്റില്‍ ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു അപകടം. അബൂദബി ബിന്‍ ഹമൂദില്‍ ജോലിചെയ്യുന്ന നസീര്‍, മക്കളായ നഈം, അലീന, സഹോദരന്‍ നിളാര്‍ (അബൂദബി പൊലീസ്) എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുമാസത്തെ സന്ദര്‍ശനത്തിന് നാട്ടില്‍ നിന്നത്തെിയതാണ് അബ്ദുല്‍ റഷീദ്. തിരിച്ചുപോകാന്‍ നാലുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. അപകടത്തിന്‍െറ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണതാണ് മരണകാരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top