യു.പി.എ ഭരിച്ചിട്ടും കോണ്‍ഗ്രസ് യൂണിയന് ഗുണമുണ്ടായില്ലന്ന് മന്ത്രി ബാബു

bavuതൃശൂര്‍: യു.പി.എ ഭരിച്ച കാലത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷനല്‍ യൂനിയന്‍ ഓഫ് ബി.എസ്.എന്‍.എല്‍ വര്‍ക്കേഴ്സിന് ഗുണമുണ്ടായില്ലന്ന് മന്ത്രി കെ. ബാബു. സംഘടനയുടെ അംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന് മുഖ്യമന്ത്രി മുഖേന അയച്ച കത്തിന് മറുപടി പോലും തന്നില്ല. പാര്‍ട്ടിയും പോഷക സംഘടനകളും അത്ര അകന്നാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. യൂനിയന്‍ കേരള ഘടകത്തിന്‍െറ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് എന്‍.ഡി.എ സര്‍ക്കാറില്‍ ഓഹരി വിറ്റഴിക്കല്‍ വകുപ്പിന്‍െറ ചുമതലക്കാരനായിരുന്ന അരുണ്‍ ഷൂരിയായിരിക്കും പുതിയ ടെലികോം മന്ത്രിയെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കിലും ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് ഇനി അധികകാലം പരാതി പറയേണ്ടി വരില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം ഓപറേറ്റര്‍മാര്‍ക്ക് പിന്തുണയും ബി.എസ്.എന്‍.എല്ലിന് കടിഞ്ഞാണും എന്നതാണ് കഴിഞ്ഞ കുറച്ച് കാലമായി കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിവര വിനിമയ വിപ്ലവത്തിന് വിത്തുപാകിയത് രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാറുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News