ഇന്ത്യന്‍ ഡെന്റിസ്റ്റ് 20 പല്ലുകള്‍ ഒരുമിച്ച് പറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 64 കാരി മരിച്ചു

dentist_sandhira_14005846648170ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഡെന്റല്‍ ഡോക്ടറുടെ അനാസ്ഥ മൂലം രോഗിയുടെ ജീവന്‍ നഷ്ടമായി. എന്നാല്‍ ഇത് വെറും അനാസ്ഥയല്ല. 20 പല്ലുകള്‍ ഒരുമിച്ച് പറിക്കാനുള്ള ഡെന്റിസ്റ്റിന്റെ ശ്രമത്തിനിടെ 64 കാരിയാണ് മരിച്ചത്. ന്യൂയോര്‍ക്കിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

സംഭവത്തെ തുടര്‍ന്ന് ഡെന്റിസ്റ്റ് രശ്മി പട്ടേലിന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. ഇത്രയും പല്ല് ഒന്നിച്ച് പറിക്കുന്നത് നിര്‍ത്താന്‍ താന്‍ ഡോക്ടറോട് കെഞ്ചിയതായും അവസാനം പല്ലുപറിക്കല്‍ നിര്‍ത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നതായും ഡോക്ടറുടെ സഹായി മൊഴി നല്‍കിയതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിക്ക് നല്‍കേണ്ട അടിസ്ഥാന ശ്രദ്ധ പോലും നല്‍കാതെ ഡോക്ടര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 21 ന് രശ്മിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ജൂണ്‍ 18 ന് സ്റ്റേറ്റ് ഡെന്റല്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുവാനും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്‍ഫീല്‍ഡിലും ടോറിംങ്ടണിലും രണ്ട് ക്ളിനിക്കുകള്‍ നടത്തുന്ന രശ്മി പട്ടേലിന് 2003 ലാണ് ഡോക്ടര്‍ ലൈസന്‍സ് ലഭിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ രശ്മി പട്ടേല്‍ ചികിത്സിച്ച രോഗിക്ക് ഹൃദയത്തിനും ശ്വാസകോശത്തിനും തകരാര്‍ സംഭവിച്ച് ആറ് ദിവസം ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നിരുന്നു. അധികൃതരുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് പട്ടേലിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment