Flash News

ജോലി സ്ഥലത്തേക്കു കാല്‍നടയായി പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മലയാളി മരിച്ചു

May 27, 2014 , ഷാഹിദ് വൈപ്പി

malayaliജിദ്ദ: ജോലി സ്ഥലത്തേക്കു കാല്‍നടയായി പോകുന്നതിനിടെ നിയന്ത്രണംവിട്ടു വന്ന കാര്‍ ഇടിച്ച് മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി ടിപ്പുസുല്‍ത്താന്‍ റോഡിലെ പീച്ചമണ്ണില്‍ രാമന്‍ ചെട്ട്യാരുടെ മകന്‍ പ്രിയേഷ് (മുത്തു-33) മരിച്ചു.

സൗദിയിലെ യാമ്പു-ജിദ്ദ റോഡിലായിരുന്നു അപകടം. സൗദി പൗരന്‍ ഓടിച്ച കാര്‍ പുറകില്‍നിന്നു വന്ന് ഇടിച്ചു പ്രിയേഷിനെ തെറിപ്പിക്കുകയായിരുന്നു. ഉടന്‍ യാമ്പുവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു വര്‍ഷത്തോളമായി സൗദിയില്‍ ഫാനോന്‍ യാമ്പു എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ ജോലിക്കാരനാണ് പ്രിയേഷ്. നാലുമാസം മുന്‍പാണു ഇയാള്‍ അവസാനം നാട്ടില്‍ വന്നുപോയത്.

മാതാവ്: സതി. ഭാര്യ: സുനന്ദ (തൃശൂര്‍). മക്കള്‍: അദൈ്വത്, ആറുമാസം പ്രായമുള്ള കുഞ്ഞ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top