Flash News

തന്റെ സിനിമകള്‍ക്ക് കൂവുന്നവര്‍ പൊട്ടന്‍മാര്‍: സന്തോഷ് പണ്ഡിറ്റ്

May 27, 2014 , ഷാഹിദ് വൈപ്പി

santhosh-ipsഅടുത്തതായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ താന്‍ ഇരട്ടവേഷമാണ് ചെയ്യുന്നതെന്നും തന്റെ സിനിമകള്‍ കണ്ട് കൂവുന്ന ആളുകള്‍ പൊട്ടന്‍മാരാണെന്നും സന്തോഷ് പണ്ഡിറ്റ്.

തന്നെ പോലുള്ള ഒരാളെ നായകനായി അംഗീകരിക്കാന്‍ കഴിയാത്ത മലയാളി പരിഹസിക്കുകയും കൂവുകയും ചെയ്യുമെന്നും അത് തനിക്ക് പബ്ലിസിറ്റിയായി മാറുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആ പബ്ലിസിറ്റിയെ മുതലെടുക്കുന്നതിലൂടെ കൂവിയവര്‍ പൊട്ടന്‍മാരാവുകയാണെന്നും ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറയുന്നു.

തന്റെ സിനിമകള്‍ കണ്ട് കൂവുന്നവരെ കൂടുതല്‍ പൊട്ടന്‍മാരാക്കാന്‍ ഇനിയും സിനിമകള്‍ എടുക്കുമെന്നു പറഞ്ഞ സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ‘കാളിദാസന്‍ കവിതയെഴുതുകയാണ്’ ജൂലൈ 25ന് റിലീസ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പിന്നീടിറങ്ങുന്ന ‘നീലിമ നല്ലകുട്ടിയാണ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും സന്തോഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വെറുപ്പിക്കലാണ് തന്റെ മാര്‍ക്കറ്റിംഗ് തന്ത്രമെങ്കിലും തന്നെ സ്‌നേഹിക്കുന്നവരും ഉണ്ടെന്ന് സന്തോഷ് പറയുന്നു. വെറുക്കുന്നവരെ കൂടുതല്‍ വെറുപ്പിക്കാനും കയ്യടിക്കുന്നവരെ കൂതല്‍ കയ്യടിപ്പിക്കാനുള്ള മസാലകള്‍ തനിക്ക് അറിയാമെന്നും മലയാളിയുടെ മനശ്ശാസ്ത്രം അറിയുന്നതിനാല്‍ തനിക്ക് ഒരിക്കലും നഷ്ടം വരില്ലെന്നും സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നു.

എന്റെ സിനിമകള്‍ ഇഷ്ടമല്ലെങ്കില്‍ അത് കാണാതിരുന്നാല്‍ മതി എന്നാല്‍ ഞാന്‍ ഇവന്റെ വീഡിയോ സഹിച്ചു എന്നാല്‍ എന്റെ കൂട്ടുകാരനും അനുഭവിക്കട്ടെ എന്ന മലയാളിയുടെ മനോഭാവമാണ് യൂട്യുബില്‍ തന്റെ വീഡിയോകളുടെ ഷെയറുകള്‍ ലക്ഷങ്ങള്‍ കവിയാന്‍ കാരണമെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top