‘ആടുജീവിതം’ നോവലല്ല, വെറും കേട്ടെഴുത്തെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത്

Vadakkedath-Balachandranതൃശൂര്‍: ‘ആടുജീവിതം’ എന്ന നോവലിന്‍െറ കൈയെഴുത്തുപ്രതി സാഹിത്യ അക്കാദമിയുടെ മുന്നില്‍വെക്കാന്‍ ബെന്യാമിന് ധൈര്യമുണ്ടോ എന്ന നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. 600 പേജുള്ള നോവല്‍ ആരാണ് എഡിറ്റ് ചെയ്ത് 200 പേജാക്കിയതെന്ന് ബെന്യാമിന്‍ വെളിപ്പെടുത്തണം.

ഒരാളുടെ അനുഭവം കേട്ടെഴുതിയത് നോവല്‍ ആകില്ല. അത് കേട്ടെഴുത്ത് മാത്രമാണ്. കൂടുതല്‍ കോപ്പികള്‍ വിറ്റഴിച്ചുവെന്നത് കൊണ്ട് ഒന്നും മികച്ച പുസ്തകമാകുന്നില്ല. ബെന്യാമിന്‍ നിരൂപകര്‍ക്ക് നേരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് അഭിലഷണീയമല്ല – അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News