ടെക്സസ്സ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഡ്യൂ ഹേഴ്‌സിന് റണ്‍ ഓഫില്‍ പരാജയം

texaslg_splitഓസ്റ്റിന്‍: ടെക്സസ്സ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി അറിയപ്പെടുന്ന ലഫ്. ഗവര്‍ണ്ണര്‍ സ്ഥാനത്തിനു വേണ്ടിയുള്ള റിപ്പബ്ലിക്കന്‍ റണ്‍ ഓഫില്‍ നിലവിലുള്ള ലഫ്. ഗവര്‍ണ്ണര്‍ ഡ്യൂ ഹേഴ്സ്റ്റിന് ദയനീയ പരാജയം.

ടെക്സസ്സ് സംസ്ഥാനത്തെ കൂടുതല്‍ വലതുപക്ഷത്തേക്ക് നയിക്കണമെന്നാഗ്രഹിക്കുന്ന വോട്ടര്‍മാര്‍ ഡാന്‍ പാട്രിക്കിനെയാണ് നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ലഫ്. ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തിരഞ്ഞെടുത്തത്.

ഇതോടെ 2003 മുതല്‍ ടെക്സസ്സ് ലഫ്. ഗവര്‍ണ്ണറായി തുടരുന്ന മള്‍ട്ടി മില്യനയര്‍ ഡ്യൂ ഹേഴ്സ്റ്റിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. എനര്‍ജി ബിസ്സിനസ്മാനായി അറിയപ്പെടുന്ന ഡ്യൂ ഹേഴ്സ്റ്റിന് ഒരു തവണ കൂടി ലഫ്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരണമെന്നാഗ്രഹമാണ് സഫലീകരിക്കാനാവാതെ പുറത്തു പോകേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇതുവരെ 5 മില്യണ്‍ ഡോളറാണ് ഡ്യൂ ഹേഴ്സ്റ്റ് ചിലവഴിച്ചത്.

2013 ല്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ വെന്‍ഡി ഡേവിഡ് കൊണ്ടുവന്ന ബില്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഡെമോക്രാറ്റിനനുകൂലമായ നിലപാട് സ്വീകരിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ലഫ്. ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, സാന്‍അന്റോണിയ സ്റ്റേറ്റ് സെനറ്ററുമായ ലറ്റീഷ്യ വാന്‍ഡി പുട്ടിനെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഡാന്‍ പാട്രിക്കിന് നേരിടേണ്ടത്.

Dan

Print Friendly, PDF & Email

Related News

Leave a Comment