സഹോദരനെ അമ്മയുടെ മുമ്പില്‍ വെടി വെച്ച് വീഴ്ത്തിയ പതിനഞ്ചുകാരനെ കോടതയില്‍ ഹാജരാക്കി

16ലാഗ്‌വേഗസ് : 18 വയസ്സുകാരനായ ക്ലെറ്റണ്‍, ജൂണ്‍ 11നുള്ള ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന് തയ്യാറെടുക്കുകയായിരുന്നു. അല്പം സ്വഭാവ ദൂഷ്യം ഉണ്ടായിരുന്ന ഇളയ സഹോദരനെ ഉപദേശിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പരസ്പരം വാക്ക് തര്‍ക്കം ഉണ്ടാകുകയും, പതിനഞ്ചു വയസ്സുള്ള ടര്‍ണര്‍, ജേഷ്ഠസഹോദരന്‍ ക്ലെറ്റന്റെ തലയ്ക്കും നെഞ്ചിലും രണ്ടു തവണ നിറയൊഴിക്കുകയുമായിരുന്നു. മക്കള്‍ വഴക്കിടുന്നതു കേട്ട് കടന്നു വന്ന മാതാവിന്റെ മുമ്പില്‍ വച്ചായിരുന്നു ദയനീയ സംഭവം അരങ്ങേറിയത്.

സ്ഥരമായി പള്ളിയില്‍ പോകാറുള്ള ക്ലെറ്റന്‍ നല്ല മാതൃകയുള്ള ഒരു യുവാവായിരുന്നു. ജൂണ്‍ 11ന് സെയ്‌റ വിസ്റ്റ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് നവാഡ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇളയ സഹോദരനാല്‍ വധിക്കപ്പെട്ടത്.

മെയ് 22ന് നടന്ന സംഭവത്തിനു ശേഷം ജയിലിലായിരുന്ന പ്രതിയെ മെയ് 30 വെള്ളിയാഴ്ചയാണ് ആദ്യമായി കോടതിയില്‍ ഹാജരാക്കിയത്.

ജൂണ്‍ 1 ഞായറാഴ്ച 16വയസ്സ് തികയുന്ന പ്രതിയെ മുതിര്‍ന്നവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തിയാകും വിചാരണ നടത്തുക.

സഹോദരനെ നേര്‍വഴിക്ക് നടത്തുന്നതിനുള്ള ശ്രമത്തിനിടയിലാണ് എന്റെ മകന് ജീവന്‍ നഷ്ടപ്പെട്ടത്. മകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം മറച്ചു വയ്ക്കാനാകാതെ വിതുമ്പിക്കൊണ്ട് മാതാവ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ടര്‍ണറില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായിരുന്നില്ല.

ലാസ് വേഗസ് മെട്രോ പോലീസ് വെളിപ്പെടുത്തിയതാണ് ഈ വിവരം.

17

Print Friendly, PDF & Email

Related posts

Leave a Comment