പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

5048_rape-attemptബസ്തി: കൌമാരക്കാരികളായ ദളിത്‌ സഹോദരിമാരെ ബലാത്സംഗം ചെയ്‌ത് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഉത്തര്‍പ്രദേശില്‍ പീഡന ശ്രമത്തെ എതിര്‍ത്തതിന് പെണ്‍കുട്ടിയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പെണ്‍കുട്ടിയെ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസ്‌തി ജില്ലയിലെ ബന്‍വാലിയ ഗ്രാമത്തിലാണ്‌ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ ഏതാനും പേര്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന്‌ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡന ശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തതിനാല്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു.

അതേസമയം കേസ്‌ ഒതുക്കിത്തീര്‍ക്കാനായിരുന്നു ആദ്യം പൊലീസ് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കേസ്‌ ഫയല്‍ ചെയ്‌തപ്പോള്‍ പീഡനത്തിനുള്ള വകുപ്പുകള്‍ ചാര്‍ജു ചെയ്യാന്‍ പോലീസ്‌ വിസമ്മതിച്ചതായും ആരോപണമുണ്ട്‌. സംഭവത്തില്‍ മൂന്നു പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. കേസില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment