Flash News

സൗദി രാജാവിന്റെ പെണ്‍മക്കള്‍ സ്വന്തം പിതാവിന്റെ തടവില്‍ നരകയാതന അനുഭവിക്കുന്നു

June 2, 2014 , ഷാഹിദ് വൈപ്പി

article-2591253-1CA726BE00000578-17_634x406ജിദ്ദ: സൗദി രാജാവിന്റെ പെണ്‍മക്കള്‍ സ്വന്തം പിതാവിന്റെ തടവില്‍ നരകയാതന അനുഭവിക്കുന്നു. സൗദി സ്ത്രീകള്‍ നേരിടുന്ന അസമത്വത്തിനെതിരെ പ്രതികരിച്ചതിനാണ് ഇവര്‍ തടവിലാക്കപ്പെട്ടത്.

സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പെണ്‍മക്കളായ സഹര്‍ (42), ജവഹര്‍ (38) എന്നിവര്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി സ്‌കൈപ്പിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു. ജിദ്ദയിലെ കൊട്ടാരത്തിനു സമീപമുള്ള ഒരു കൊട്ടാരത്തില്‍ രാജകുമാരിമാര്‍ 13 വര്‍ഷമായ് തടവിലാണ്. പലപ്പോഴും ഭക്ഷണമോ വെള്ളമോ ഇവര്‍ക്കു ലഭിക്കാറില്ലെന്നും കൊട്ടാരത്തിന്റെ പരിസരം വിട്ടുപോകാന്‍ അനുവാദമില്ലെന്നും ഇന്റര്‍നെറ്റ് മാത്രമായിരുന്നു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗമെന്നും ഇവര്‍ പറയുന്നു.

അറുപതു ദിവസം വരെ തങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. സഹിച്ചും ക്ഷമിച്ചും തങ്ങള്‍ മടുത്തെന്നും ഈ വെളിപ്പെടുത്തലിലൂടെ തങ്ങളുടെ ജീവന് പോലും നഷ്ടപ്പെട്ടേക്കാമെന്നും രാജകുമാരിമാര്‍ പറയുന്നു. ചെറുപ്പത്തില്‍ രാജാവടക്കമുള്ളവര്‍ തങ്ങളെ ലാളിച്ചാണ് വളര്‍ത്തിയത് എന്നാല്‍ പുരുഷ്യാധിപത്യത്തെ ചോദ്യം ചെയ്തതിലൂടെ തങ്ങളുടെ ജീവിതം ദുരിത പൂര്‍ണമായെന്നും രാജകുമാരിമാര്‍ പറയുന്നു.

ഇവരുടെ അമ്മയായ അലനൂദ് അല്‍ ഫയാസ് അബ്ദുള്ള രാജാവില്‍ വിവാഹമോചനം നേടിയ ശേഷം ലണ്ടനിലേക്ക് രക്ഷപെട്ടിരുന്നു. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയോട് ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

അബ്ദുള്ള രാജാവിനു പെണ്‍മക്കളോടുള്ള പെരുമാറ്റം മോശമാണെന്നു അല്‍ ഫയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗദിയില്‍ സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയിലേക്കു വെളിച്ചം വീശുന്നതാണ് രാജകുമാരിമാരുടെ വെളിപ്പെടുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top