വിദേശമലയാളികള്‍ക്കായി പൊലീസ് ആസ്ഥാനത്ത് എന്‍.ആര്‍.ഐ സെല്‍

contact us iconതിരുവനന്തപുരം: വിദേശ മലയാളികളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍.

പ്രവാസികള്‍ക്ക് പൊലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ഏതു സമയവും ബന്ധപ്പെടാം. കൂടാതെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും spnri.pol@kerala.gov.in എന്ന ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കാം. ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും വരുന്ന പരാതികളില്‍ സത്വരനടപടി സ്വീകരിക്കും. ഗുരുതരമായ പരാതികളില്‍ പൊലീസ് സ്റ്റേഷന്‍ വഴി നടപടിക്ക് ഉടന്‍ നിര്‍ദേശം നല്‍കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് എന്‍.ആര്‍.ഐ സെല്‍ ആരംഭിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment