Flash News

ഓര്‍ഫനേജിലേക്ക് കുട്ടികളെ കടത്തല്‍; ഒരു പ്രതി കൂടി അറസ്റ്റില്‍

June 6, 2014 , ഷാഹിദ് വൈപ്പി

studentsപാലക്കാട്: അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഒരാള്‍ കുടി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷഫീഖ് ഷെയ്ക്കിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസറ്റുചെയ്യത്. മൂക്കം ഓര്‍ഫനേജിലെ ജീവനക്കാരനായ ഇയാളെ പാലക്കാടേക്ക് വിളിച്ചു വരുത്തി അറസറ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ സംഭവത്തില്‍ അറസറ്റിലാകുന്ന ആറാമത്തെ ജാര്‍ഖണ്ഡ് സ്വദേശിയാണ് ഇയാള്‍.

ഇതിനിടെ സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്വഷണ സംഘം കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു. അതേസമയം ബിഹാറില്‍ നിന്നുള്ള കുട്ടികളെ തിരികെ കൊണ്ടുപോകാനായി സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംഘം ഇന്ന് എത്തും. ജാര്‍ഖണ്ഡിലെ സി.ബി.സി.ഐ.ഡി വിഭാഗത്തിനാണ് കുട്ടികളെ കേരളത്തിലെക്ക് കൊണ്ടുവന്നതിന്റെ അന്വഷണ ചുമതല. ഡി.വൈ.എസ്.പി അശോക് കുമാര്‍ പിഹാരിയുടെ നേത്യത്തിലാണ് കുട്ടികളില്‍ നിന്ന് മൊഴിയെടുത്തത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ സംഘം പാലക്കാട് ശിശുക്ഷേമ സമിതി പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംഘം ഇന്ന് മുക്കം ഓര്‍ഫനേജും സന്ദര്‍ശിക്കും. ജാര്‍ഖണ്ഡില്‍ നിന്നുള്ള 153 കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ കുടിയ യോഗത്തില്‍ ഇന്നലെ തീരുമാനമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top