ജാര്‍ഖണ്ഡില്‍ നിന്നെത്തിയ കുട്ടികളില്‍ 119 പേരെ തിരിച്ചയച്ചു

studentsപാലക്കാട്: മതിയായ രേഖകളില്ലാതെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ജാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന 119 കുട്ടികളെ തിരിച്ചയച്ചു. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് യാത്ര തിരിച്ചത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ എറണാകുളംപാറ്റ്‌ന എക്‌സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക എ.സി കോച്ചുകളില്‍ രാത്രി ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാണ് കുട്ടികള്‍ യാത്രയായത്.

കേരള പൊലീസിലെ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്ന് പുരുഷ പൊലീസുകാരും നാല് വനിതാ പൊലീസുകാരും സാമൂഹ്യ നീതിവകുപ്പിലെ ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment