ഒറിഗണ്‍ സ്‌ക്കൂളില്‍ വെടിവെപ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

10

ഓറിഗണ്‍: വിദ്യാലയങ്ങളില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്നലെ (മെയ്10) ഒറിഗണ്‍ റയ്‌നോള്‍ഡ് ഹൈസ്‌ക്കൂളില്‍ നടന്ന വെടിവെപ്പ്.

വേനല്‍ക്കാല അവധിക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നതിനിടെ ഇന്നലെ (മെയ്10) രാവിലെ 8 മണിക്ക് സ്‌ക്കൂള്‍ ലോക്കര്‍ റൂമിലും ജിമ്മിനു വെളിയിലും നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും, വെടിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥി സ്‌ക്കൂള്‍ ബാത്ത് റൂമില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത ദയനീയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സോക്കര്‍ ടീമിലെ അംഗമായ 14 വയസ്സുള്ള എമിലൊ ഹോപ്മാന്‍ എന്ന ഫ്രഷ്മാനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ചീഫ് സ്‌ക്കോട്ട് ആഡേഴ്‌സണ്‍ പറഞ്ഞു.

പോലീസിന്റെ പെട്ടെന്നുള്ള ഇടപെടലാണ് കൂട്ടകരുതി ഒഴിവാക്കിയതെന്ന് ചീഫ് വെളിപ്പെടുത്തി. വെടിവെപ്പിനെ തുടര്‍ന്ന് സ്‌ക്കൂള്‍ അടച്ചു. ഒറിഗണിലെ ഏറ്റവും വലിയ സ്‌ക്കൂളുകളില്‍ രണ്ടാം സ്ഥാനമാണ് സംഭവം നടന്ന സ്‌ക്കൂളിന്റേത്.

കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ അമേരിക്കയില്‍ നടക്കുന്ന സ്ക്കൂളുകളിലെ വെടിവെപ്പുകളിലെ ഏറ്റവും പുതിയ സംഭവമാണിത്. വെടിവെപ്പില്‍ ടോഡ് റിസ്പ്ലര്‍ എന്ന അദ്ധ്യാപകനു പരിക്കേറ്റു.

111

Print Friendly, PDF & Email

Related News

Leave a Comment