Flash News

കാല്‍വരിയിലെ അല്‍ത്താരയില്‍ ഉത്‌ഘാടനം ജുണ്‍ 15ന്‌

June 12, 2014 , ബിനോയി സെബാസ്റ്റ്യന്‍

imageടൊറോന്റോ: പ്രശസ്‌ത ക്രൈസ്‌തവ ഭക്തിഗാനരചയിതാവും പ്രഭാഷകനും എഴുത്തുകാരനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ രചനയില്‍ ചലച്ചിത്രഗാനസംവിധായകരായ ബേണി ഇഗ്‌നേഷ്യസ്‌ സംഗീതം പകര്‍ന്ന പതിനാലു ഗാനങ്ങളടങ്ങിയ കാല്‍വരിയിലെ അല്‍ത്താരയില്‍ എന്ന സംഗീത ആല്‍ബത്തിന്റെ ഉത്‌ഘാടനം ജുണ്‍ 15, ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ ടൊറോന്റോ സെന്റ്‌ തോമസ്‌ കാത്തലിക്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ വികാരി ഫാ.ഡോ.ജോസ്‌ കല്ലുവേലിലിനു നല്‍കിക്കൊണ്ട്‌ ഫാ. പിച്ചാപ്പിള്ളി നിര്‍വ്വഹിക്കും.

എയ്‌ഞ്ചല്‍ ഗ്രൂപ്പിനുവേണ്ടി ജോസഫ്‌ തൊമ്മാന നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തില്‍ കേരളത്തിലെ പ്രമൂഖ ഗായകരായ സുജാത മോഹന്‍, മധു ബാലകൃഷ്‌ണന്‍, ബിജു നാരായണന്‍, കെസ്റ്റര്‍, സ്വേതാ മോഹന്‍, വിധു പ്രതാപ്‌, സുബിന്‍ ഇഗ്‌നേഷ്യസ്‌, ഗായത്രി അശോകന്‍, എലിസബത്ത്‌ രാജു, സിസിലി, രൂപാ, വില്‍സണ്‍ പിറവം എന്നിവരാണ്‌ പാടിയിരിക്കുന്നത്‌.

ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ.യേശുദാസിന്റെ തരംഗിണി റിക്കോര്‍ഡ്‌സ്‌ പുറത്തിറക്കിയ യേശുദാസും, വിജയ്‌ യേശുദാസും പാടിയ തുടര്‍ ഭക്തിഗാന ആല്‍ബങ്ങളായ തിരുപാഥേയം, സ്വസ്‌തി, ദിവ്യാഞ്‌ജലി, ദിവ്യാനുഭൂതി, ആത്‌മധ്യാനം, ആത്‌മദീപ്‌തി എന്നിവയിലെ മുഴുവന്‍ ഗാനങ്ങളും യേശുദാസിന്റെ അഭ്യര്‍ത്‌ഥപ്രകാരം ഫാ.പിച്ചാള്ളിയാണ്‌ രചിച്ചു നല്‍കിയത്‌. പ്രശസ്‌ത ദക്ഷണേന്ത്യന്‍ ഗായകരായ എസ്‌.പി. ബാലസുബ്രമണ്യം, പി.ജയചന്ദ്രന്‍, ശരത്‌ തുടങ്ങിയവര്‍ ആലപിച്ച നിതാന്തതേജസ്വി, ജീസസ്‌ മൈ ജീസസ്‌ എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങളുടെ രചനയും ഫാ.പിച്ചാള്ളിയുടേതാണ്‌. സെന്റ്‌ പോള്‍സ്‌ ഇന്റര്‍നാഷണല്‍ പ്രസാധനം ചെയ്‌ത ഇംഗ്‌ളീഷ്‌ ലേഖനസമാഹാരങ്ങളായ ദ്‌ ടേബിള്‍ ഓഫ്‌ ദ്‌ വേഡ്‌, ലിവിംഗ്‌ ഇന്‍സ്‌പേഡ്‌ ഓള്‍വേസ്‌ എന്നീ പുസ്‌തകങ്ങള്‍ ഫാ.പിച്ചാള്ളിയുടേതാണ്‌.

കുടുതല്‍ വിവരങ്ങള്‍ക്ക്‌: : 416 903 7181. www.theangelsgroupin.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top