Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

സിവില്‍ സര്‍വീസ് ഫലം: കേരളത്തിന് തിളങ്ങുന്ന ജയം

June 13, 2014 , സ്വന്തം ലേഖകന്‍

Johny-Tom-Varghese-Keralaന്യൂഡല്‍ഹി: 2013ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് തിളങ്ങുന്ന ജയം. രാജസ്ഥാനില്‍നിന്നുള്ള ഗൗരവ് അഗ്രവാളിനാണ് ഒന്നാം റാങ്ക്. ഡല്‍ഹിയില്‍നിന്നുള്ള മുനീഷ് ശര്‍മ രണ്ടും രജിത് രാജ് മൂന്നാം റാങ്കും കരസ്ഥമാക്കി.

എട്ടാം റാങ്ക് നേടിയ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജോണി ടോം വര്‍ഗീസാണ് കേരളത്തിന്‍െറ ടോപ്പര്‍. കോഴഞ്ചേരി വടക്കത്തേ് മാര്‍ത്തോമാ സഭയിലെ വൈദികന്‍ ഫാ. ജോര്‍ജ് വര്‍ഗീസിന്‍െറയും ആനി ജോര്‍ജിന്‍െറയും മകനാണ് ജോണി. ആകെ 1122 ഉദ്യോഗാര്‍ഥികളാണ് പട്ടികയില്‍ ഇടം നേടിയത്.

സര്‍ക്കാറിന്‍െറ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ച് പരീക്ഷയെഴുതിയ 86 ല്‍ 45 പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. 48ആം റാങ്ക് നേടിയ ദിവ്യ എസ്. അയ്യരാണ് അക്കാദമിയില്‍ നിന്ന് ഒന്നാമതത്തെിയത്. 57ആം റാങ്കുമായി കൊട്ടാരക്കര സ്വദേശി ദീപക് ജേക്കബും 63ആം റാങ്കുമായി ഉള്ളൂര്‍ സ്വദേശി പി. ആകാശും മികച്ച ജയം നേടി.

കാണ്‍പൂര്‍ ഐ.ഐ.ടിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ഒന്നാം റാങ്കുകാരന്‍ ഗൗരവ് സാമ്പത്തിക ശാസ്ത്രമാണ് ഐച്ഛികവിഷയമായെടുത്തിരുന്നത്. സോഷ്യോളജിയായിരുന്നു ജോണി ടോമിന്‍െറ ഐച്ഛിക വിഷയം. ആദ്യ 25 സ്ഥാനക്കാരില്‍ അഞ്ചുപേര്‍ ആദ്യശ്രമത്തില്‍ തന്നെ വിജയം കണ്ടപ്പോള്‍ പതിനൊന്നുപേര്‍ രണ്ടാം തവണയും ഏഴുപേര്‍ മൂന്നാം തവണയും രണ്ടുപേര്‍ നാലാം തവണയും നടത്തിയ ശ്രമത്തിലൂടെ സിവില്‍ സര്‍വീസ് ജേതാക്കളായി. ഇവരില്‍ 24 പേര്‍ ഇംഗ്ളീഷിലും ഒരാള്‍ കന്നടയിലുമാണ് പരീക്ഷ എഴുതിയത്.180 പേര്‍ക്കാണ് ഐ.എ.എസ് ലഭിച്ചത്. 32 പേര്‍ക്ക് ഐ.എഫ്.എസും 150 പേര്‍ക്ക് ഐ.പിഎസും കിട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top