കൊപ്പേൽ (ടെക്സാസ്) : ഡാലസ് സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ എക്സ്പാൻഷൻ & പാർക്കിംഗ് ലോട്ട് വികസന പ്രോജക്ടിന്റെ ഗ്രൌണ്ട് ബ്രേക്കിംഗ് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത് ആശീർവദിച്ചു നിർവഹിച്ചു.
ജൂണ്‍ 8 ഞായാറാഴ്ച വി. കുര്‍ബാനക്ക് ശേഷം ഉച്ചക്ക് നടന്ന ഗ്രൌണ്ട് ബ്രേക്കിംഗ് ചടങ്ങിൽ അഭിവന്ദ്യ പിതാവിനോടൊപ്പം കൊപ്പേൽ സിറ്റി മേയർ കാരെൻ ഹണ്ട്, സിറ്റി കൌണ്‍സിലർമാരായ വെസ് മെയ്സ് , നാൻസി ഇന്ഗ്ലിംഗ്, ഇടവക വികാരി ജോണ്‍സ്റ്റി തച്ചാറ എന്നിവരും പങ്കു ചേർന്നു.
പ്രോവിഡൻസ് ബാങ്ക് വൈസ് പ്രസിഡണ്ട് സ്റാൻ ഇൻഗ്രാം, ആർക്കിടെക്റ്റ് രശ്മി ചന്ദൽ, മാത്യു തോമസ് (എൻജിനീയർ), തോമസ് ജേക്കബ് (പ്രൊജക്റ്റ് കോണ്ട്രാക്റ്റെർ) , ഇടവക ട്രസ്ടിമാരായ ട്രസ്റ്റിമാരായ ജോയ്. സി. വർക്കി, തോമസ് കാഞ്ഞാണി, സെബാസ്ട്യൻ വലിയപറമ്പിൽ , ജൂഡിഷ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ 750 ൽ പരം വിശ്വാസികൾ പങ്കെടുത്തു.
അഭിവന്ദ്യ പിതാവ്, പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കൊപ്പേൽ സിറ്റി മേയർ കാരെൻ ഹണ്ട് ആശംസകൾ നേർന്നു സംസാരിച്ചു.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇടവക സമൂഹത്തിന് ഒരുമിച്ചു ആരാധനയിൽ പങ്കെടുക്കുന്നതിനും, കുട്ടികളുടെയും യുവജനങ്ങുളുടെയും ആത്മീയ വളർച്ചക്ക് ഊന്നൽ നൽകിയുള്ള മിനിസ്ട്രി പ്രവർത്തനങ്ങൾക്കും അവരുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിനു പ്രാധാന്യം നൽകിയുമാണ് പുതിയ വികസന പദ്ധതി.
325 പേർക്കു ഒരുമിച്ചു പങ്കെടുക്കാവുന്ന ആരധാനാലയതിന്റെ സീറ്റിംഗ് കപ്പാസിറ്റി ഇതോടെ 650 ആവും ആരാധാനാലയം വലുതാക്കുന്നതിനോടൊപ്പം പുതിയ പാർക്കിംഗ് ലോട്ടും സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി മനോഹരമായി നിർമ്മിക്കും. നിർമ്മാണം ഉടൻ തുടങ്ങും.
350 ൽ പരം കുടുംബങ്ങളും അത്രയും തന്നെ മതപഠന വിദ്യാർഥികളും ഉള്ള ഇടവകയാണ് സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയം. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തിൽ തന്നെയാണ് അമേരിക്കയിൽ ഡാലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ ഈ ദേവാലയം സ്ഥാപിതമായത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply