Flash News

അബുദാബിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കടല്‍ത്തീരമൊരുങ്ങി

June 16, 2014 , ഷാഹിദ് വൈപ്പി

stock-footage-young-woman-stand-on-shore-and-looks-at-skyscrapers-in-abu-dhabi-uaeഅബുദാബി: അബുദാബിയില്‍ സ്ത്രീകള്‍ക്കു മാത്രമായി കടല്‍തീരമൊരുങ്ങി. അല്‍ബൂത്തീന്‍ കടല്‍തീരമാണു സ്ത്രീകള്‍ക്കു പ്രത്യേകമാക്കിയത്. കുളിക്കാനും നീന്താനുമായി രാജ്യാന്തര നിലവാരത്തിലാണു നഗരസഭയുടെ തീരം ഒരുങ്ങിയത് . വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കു ഇതിന്റെ ഒരു ഭാഗം തുറന്നുകൊടുത്തതായി മുനിസിപ്പാലിറ്റിയിലെ കോര്‍ണീഷ് വകുപ്പു തലവന്‍ ഖലഫ് അല്‍നക്കാഷ് അറിയിച്ചു.

6000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണു തീരം . ആറു വയസ്സിനു താഴെയുള്ള ആണ്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. കോര്‍ണീഷിലെത്തുന്നവര്‍ക്കു ഭോജനശാലകളും കാബിനുകളും വൈകാതെ സജ്ജീകരിക്കുമെന്നു ഖലഫ് പറഞ്ഞു. കൂടാതെ തിയറ്ററുകളും കുട്ടികള്‍ക്കുള്ള കളിസ്ഥലവും പണിയും. യോഗ, ഉല്ലാസ നൗകകളിലൂടെയുള്ള ജലയാത്ര എന്നിവയ്ക്കും സൗകര്യമുണ്ടാകും.

പുറംകാഴ്ചകള്‍ മറയ്ക്കാനായി ഉയരത്തിലുള്ള കമ്പിവേലി പണിതാണു ബുത്തീന്‍ ബീച്ച് നിര്‍മിച്ചിട്ടുള്ളത്. മതിയായ കാര്‍പാര്‍ക്കിങസൗകര്യവും അനുബന്ധമായുണ്ട്. സുരക്ഷിതമായ ഉല്ലാസകേന്ദ്രമായിരിക്കും വനിതാ കോര്‍ണിഷെന്നു ഖലഫ് പറഞ്ഞു. ഒരുതരത്തിലുള്ള ക്യാമറകളും കോര്‍ണിഷില്‍ അനുവദിക്കില്ലെന്നും ഖലഫ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top