ഖുബ്ബൂസ് പ്രകാശനം ചെയ്തു

Khuboos CD release

ദോഹ: പ്രശസ്ത ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂരിന്റെ ഏറ്റവും പുതിയ ഹോം സിനിമയായ ഖുബ്ബൂസിന്റെ ഖത്തറിലെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഹാളില്‍ നടന്നു. കെ. എം. സി. സി. സെക്രട്ടറി നിഅ്മതുല്ല കോട്ടക്കലും ലാവിഷ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാനുമോനും സംയുക്തമായാണ് സി.ഡിയുടെ പ്രകാശനം ചെയ്തത്.

റൗനഖ് ട്രേഡിംഗ് സെന്റര്‍ ഡയറക്ടര്‍ വി. പി. റഷീദ്, നജീബ്, അല്‍ ഹയികി ട്രാന്‍സ്‌ലേഷന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അസ്‌കറലി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്രത്തിന്റെ പ്രിവ്യൂവും നടന്നു.

പ്രവാസികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുഴുനീള കോമഡി ചിത്രമായ ഖുബ്ബൂസ് സിദ്ധീഖ് കൊടിയത്തൂരിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്.

മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഖുബ്ബൂസിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പഌസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment