Flash News

ഫാദേഴ്സ് ഡേ ദുരന്തം: കുടുംബത്തിലെ നാലംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

June 17, 2014 , പി പി ചെറിയാന്‍

barry-jernigan (1)റിച്ച്‌മോണ്ട്: രണ്ട് വയസ്സുള്ള മകനെയും 9 വയസ്സുള്ള വളത്തു മകളെയും 30 വയസ്സുള്ള ഭാര്യയെയും വെടി വച്ച് കൊലപ്പെടുത്തിയ ശേഷം 35കാരനായ ബാറി ജറിം‌ഗണ്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം രാജ്യം പിതൃദിനമായി ആചരിക്കുന്ന ജൂണ്‍ 15 ഞായറാഴ്ച്ച വൈകുന്നേരം വെര്‍‌ജീനിയായിലെ റിച്ച്മോണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആത്മഹത്യയെക്കുറിച്ച് എഴുതി വച്ചതിന് ശേഷം ആദ്യം വെടിയുതിര്‍ത്തത് 2 വയസ്സുള്ള മകന്റെ മാറിലേക്കായിരുന്നു തുടര്‍ന്ന് വളര്‍ത്തു മകളെയും ഭാര്യയെയും വെടി വെച്ച് വീഴ്ത്തി. വെടിയേറ്റ് വീണ ഭാര്യയും മകളും രാത്രി 10 മണിയോടെ വീടിന് പുറത്ത് എത്തിയെങ്കിലും മുറ്റത്ത് തളര്‍ന്ന് വീഴുകയായിരുന്നു.

അടുത്ത് താമസിച്ചിരുന്ന നഴ്സ് ഓടിയെത്തി സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 3 പേര്‍ സംഭവസ്ഥലത്തും മകള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്.

പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളെയും മാതാവിനെയും ആണ് കണ്ടത്. കുട്ടികളെയും മാതാവിനെയും വെടി വച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം ചെസ്റ്റ് ഫീല്‍ഡ് പോലീസ് പറഞ്ഞത്.

കുറച്ച് നാളുകളായി മകന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെവെന്നും എന്നാല്‍ സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും ബാറി ജറിം‌ഗിന്റെ 67 വയസ്സുള്ള പിതാവ് പറഞ്ഞു.

ഫാദേഴ്സ് ഡേയില്‍ നടന്ന ഈ അതിദാരുണ സംഭവം സമീപവാസികളെയും കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി.

barry-jernigan

barry-jernigan 00


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top