വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടത്തെി

viyyur-jail_0തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ കഴിയുന്ന സെല്ലുകളിലെ മതിലിനോട് ചേര്‍ന്ന് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും കണ്ടത്തെി. ഇവിടെയാണ് ടി.പി ചന്ദ്രശേഖരന്‍ വധകേസ് പ്രതികളുള്ളത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടത്തെിയത്. രണ്ട് ഫോണുകള്‍ സി ബ്ലോക്കില്‍ നിന്നും ഒരെണ്ണം ഡി ബ്ലോക്കില്‍ നിന്നുമാണ് കണ്ടെടുത്തത്. സി ബ്ലോക്കില്‍ മുഹമ്മദ് ഷാഫിയുടെ സെല്ലിനോട് ചേര്‍ന്നായിരുന്നു ഫോണുകള്‍ കുഴിച്ചിട്ടിരുന്നത്. ഇനിയും മൊബൈല്‍ഫോണുകള്‍ ജയിലില്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്‍െറ സംശയം.

Print Friendly, PDF & Email

Related News

Leave a Comment