Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

എം മുരളി അമേരിക്കയില്‍ എത്തുന്നു

June 19, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

murali

മാവേലിക്കര മുന്‍ എം എല്‍ എയും, KPCC , AICC അഗവുമായ എം മുരളി 3 ആഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. ജൂലൈ ആദ്യ വാരം അമേരിക്കയില്‍ എത്തുന്ന മുരളി ന്യൂയോര്‍ക്ക്, ഷിക്കാഗോ, തുടങ്ങിയ മേഘലകള്‍ സന്ദര്‍ശിക്കും. അഖില കേരള ബാലജന സഖ്യത്തിലൂടെ വളര്‍ന്നു വന്ന എം മുരളി KSU ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കേരള പ്രദേശ്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, MG സര്‍വകലാശാല സെനറ്റ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം, KSFE ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991,1996, 2001 എന്നീ വര്‍ഷങ്ങളില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ നിന്നും MLA ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം മുരളി നിയമസഭാസാമാജികന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവനേതാവാണ്‌. മുന്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത കാലംചെയ്ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസുമായി പ്രത്യേകമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top