Flash News

കൊലയാളി സംഘത്തിന് ഫേസ്ബുക്ക് സൗകര്യമൊരുക്കിയ ഏഴ് സി.പി.എംകാര്‍ അറസ്റ്റില്‍

June 20, 2014 , സ്വന്തം ലേഖകന്‍

cpm--621x414കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിന് ഫേസ് ബുക്കും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാന്‍ സിം കാര്‍ഡുകള്‍ എടുത്തുനല്‍കിയ ഏഴ് സി.പി.എം അനുഭാവികളെ അറസ്റ്റ് ചെയ്തു.

പി.പി. രാഹുല്‍ പ്രഭാകരന്‍ (23), വിജിത്കുമാര്‍ (28, രാഹുല്‍ സതീശന്‍ (20), രമിത്ത് രാജന്‍ (23), ടി. പ്രത്യുഷ് ജയന്‍ (24), എം.സി. അജേഷ്കുമാര്‍(28), അക്ഷയ് വത്സന്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ ഏഴ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സി.പി.എം നേതാക്കളെയടക്കം കൊടി സുനിയും കൂട്ടരും അനേകം തവണ വിളിച്ചതായി കണ്ടത്തെി. മാഹി ഇരട്ടക്കൊലക്കേസിലെ മറ്റൊരു പ്രതി ഫൈസല്‍ അടക്കം ഏതാനുംപേര്‍ ചേര്‍ന്ന് മൊത്തം 16 സിം കാര്‍ഡുകള്‍ കൊടി സുനിക്കും സംഘത്തിനും എത്തിച്ചതായും കണ്ടത്തെി.

ടി.പി കേസിലെ പ്രതി പാറാല്‍ ചാടയന്‍റവിട രജിത്തിന്‍െറ അനുജനാണ് രമിത്. ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടതനുസരിച്ച് പള്ളൂരില്‍നിന്ന് സ്വന്തം പേരില്‍ സിം എടുത്ത് തലശ്ശേരി കോടതി പരിസരത്താണ് കൈമാറിയത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അണ്ണന്‍ സിജിത്തിന്‍െറ ഉറ്റ സുഹൃത്തായ ടി. പ്രത്യുഷും സിം തലശ്ശേരി കോടതി പരിസരത്താണ് കൈമാറിയത്. ടി.പി കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന്‍െറ അനുജനാണ് എം.സി. അജേഷ്കുമാര്‍. കൊടി സുനിയുടെ പിതൃസഹോദരീ പുത്രനായ അക്ഷയ് വത്സനും (19) സ്വന്തം പേരില്‍ സിം എടുത്ത് കൈമാറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top