Flash News

അശ്രദ്ധമൂലം കാറിലിരുന്ന് ചൂടേറ്റ് മരിച്ചത് 13 കുട്ടികള്‍

June 21, 2014 , പി.പി.ചെറിയാന്‍

image (3)

വാഷിംഗ്ടണ്‍ : മാതാപിതാക്കളുടെയോ ബന്ധുജനങ്ങളുടെയോ അശ്രദ്ധമൂലം ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിലിരുന്ന് മരിച്ചത് ഈ വര്‍ഷം ഇതുവരെ പതിമൂന്ന് കുട്ടികള്‍. ജോലിക്കു പോകുന്ന തിരക്കില്‍ ഡെ കെയറില്‍ കുട്ടികളെ ഇറക്കാതെ, നേരെ ജോലിസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു എട്ടു മണിക്കൂര്‍ ജോലികഴിഞ്ഞു പുറത്തുവരുന്നതുവരെ കാറിലിരുന്ന് ചൂടേറ്റ് മരിച്ച കുട്ടികളാണ് അധികം പേരും.

രണ്ടുമാസത്തിനുള്ളില്‍ ടെക്‌സസില്‍ 4 വയസ്സുകാരിയും, സരസോട്ടയില്‍ 2 വയസ്സുക്കാരനും, ഈ ആഴ്ചയില്‍ ഫ്‌ളോറിഡായില്‍ ഒന്നും കുട്ടികളാണ് ചൂടേറ്റ് മരിച്ചത്. അറ്റ്‌ലാന്റയിലും, സൗത്ത് കരോളിനായിലും കുട്ടികള്‍ കാറിനകത്തിരുന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനഃപൂര്‍വ്വമല്ലെങ്കിലും കുട്ടികളുടെ മരണം അശ്രദ്ധമൂലമായതിനാല്‍ പല മാതാപിതാക്കളും കേസ്സില്‍ കുരുങ്ങി ഭാവിജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

ഓരോ വര്‍ഷവും ശരാശരി 38 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞവര്‍ഷം 44 കുട്ടികളാണ് ഇങ്ങനെ മരിച്ചത്. ഈ വര്‍ഷം ഇതുവരെ 13 പേരും. മാനസിക സമ്മര്‍ദ്ദവും, ഓര്‍മ്മകുറവുമാണ് കുട്ടികളുടെ മരണത്തില്‍ കലാശിക്കുന്നത്. പല കുടുംബങ്ങളും മക്കളുടെ മരണത്തില്‍ തീരാദുഃഖത്തിലാണ്. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള മരണം ഒഴിവാക്കാം.

image (4)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top