തോമസ്‌ റ്റി ഉമ്മനെ വിജയിപ്പിക്കുക – ബിനു ജോസഫും, റോയി ചെങ്ങന്നൂരും അഭ്യര്‍ത്ഥിക്കുന്നു

IMG_0083a

കര്‍മ്മശേഷിയും, സംഘടനാപാടവവും, മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അതോടൊപ്പം ദീര്‍ഘവീക്ഷണവുമുള്ള തോമസ്‌ റ്റി ഉമ്മന്‍ ഫോമാ ജനറല്‍ സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും അഭ്യര്‍ഥി ക്കുന്നതും.

58 അംഗസംഘടനകളുടെ കൂട്ടായ്മയായ ഫോമായുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒരു നേരമ്പോക്കല്ല, ഉത്തരവാദിത്തപ്പെട്ട പദവിയാണ്‌. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന, മാതൃരാജ്യവുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുവാന്‍ യത്നിക്കുന്ന, ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രയോജനം തലമുറകള്‍ക്ക് പങ്കുവെക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഫോമായെ വളര്‍ത്തുവാന്‍ അനുയോജ്യരായ നേതൃ നിരയാണാവശ്യം. തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന നേതാവാണെന്ന് തോമസ്‌ റ്റി ഉമ്മന്‍ തെളിയിച്ചു കഴിഞ്ഞു. തോമസ്‌ റ്റി ഉമ്മനെ ഫോമാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കണമെന്നു വളരെ വിനയത്തോടെ അഭ്യര്‍ഥിക്കുന്നു.

ബിനു ജോസഫ്‌, പ്രസിഡന്റ്, യോങ്കെഴ്സ് മലയാളീ അസോസിയേഷന്‍ (വൈ. എം. എ )
റോയി ചെങ്ങന്നൂര്‍, പ്രസിഡന്റ്, റോക്ക് ലാന്റ് ഓറഞ്ച് മലയാളീ അസോസിയേഷന്‍ (റോമാ)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment