പാചകവാതകവിലയും കൂടും

TH07_BU_GAS_1229953f

ന്യൂഡല്‍ഹി: പാചകവാതകത്തിന്‍െറ വിലയൂം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സബ്സിഡി നിരക്കിലുള്ള ഗ്യാസ് സിലിണ്ടറിന്‍െറ വില ഓരോ മാസം 10 രൂപ വീതമാണ് കൂടുക. പെട്രോളിയം മന്ത്രാലയത്തിലെ പെട്രോളിയം പ്ളാനിങ് ആന്‍ഡ് അനലൈസ് സെല്‍ നല്‍കിയ ശിപാര്‍ശ കേന്ദ്രസര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണ്. മാസംതോറും വില കൂട്ടി ഘട്ടംഘട്ടമായി പാചകവാതക സബ്സിഡി എടുത്തുകളയുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം.
2013 ജനുവരി മുതല്‍ മാസംതോറും 50 പൈസ വീതം വര്‍ധിപ്പിച്ച് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഡീസല്‍ വിലയില്‍ എട്ടുരൂപയിലേറെ കൂടി. പാചകവാതകം, ഡീസല്‍, മണ്ണെണ്ണ എന്നിവ വിപണി വിലയിലും കുറച്ച് വില്‍ക്കുന്ന വകയില്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് സബ്സിഡിയായി 2014-15 സാമ്പത്തിക വര്‍ഷം 91,665 കോടി രൂപ നല്‍കണം. മുന്‍വര്‍ഷം ഇത് 1,39,869 കോടിയായിരുന്നു. ഡീസല്‍ വിലയില്‍ പ്രതിമാസ വര്‍ധന ഏര്‍പ്പെടുത്തിയതാണ് സബ്സിഡി ചെലവ് കുറയാന്‍ കാരണം.
പ്രതിമാസ വര്‍ധന ഏര്‍പ്പെടുത്തുന്നതോടെ സബ്സിഡി ചെലവില്‍ ഖജനാവിന് കൂടുതല്‍ ആശ്വാസം ലഭിക്കുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ഒരു സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി 432 രൂപയാണ്. ഈ നഷ്ടം മുഴുവന്‍ നികത്തുന്നതുവരെ പ്രതിമാസ വര്‍ധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഗ്യാസ് വില മൂന്നര കൊല്ലം എല്ലാ മാസവും 10 രൂപ വീതം കൂട്ടണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണെങ്കില്‍ പ്രതിമാസ വര്‍ധന പിന്നെയും തുടരേണ്ടി വരും.

Print Friendly, PDF & Email

Related News

Leave a Comment