സിറിയന്‍ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് ഭീകരര്‍ പിടിച്ചെടുത്തു

 

ബഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ഖൈം ചെക്പോസ്റ്റ് സുന്നി ഭീകരര്‍ പിടിച്ചെടുത്തു. 30 ഇറാഖ് സൈനികരെ കൊലപ്പെടുത്തിയശേഷമാണ് ചെക്പോസ്റ്റ് നിയന്ത്രണം ഭീകരര്‍ സ്വന്തമാക്കിയത്. ബഗ്ദാദില്‍നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് അതിര്‍ത്തി ചെക്പോസ്റ്റ്. സുന്നീ ഭീകരര്‍ ഇറാഖിന്‍െറ തന്ത്രപ്രധാനമായ എല്ലാ മേഖലകളും പിടിച്ചെടുത്ത് മുന്നേറുകയാണ്. ഇറാഖ് ജനസംഖ്യയുടെ 60 ശതമാനം വരുന്ന ശിയാ വിഭാഗത്തിന്‍െറ പരമോന്നത ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്ന ആയത്തുല്ല അലി സിസ്താനി, സര്‍ക്കാറിലെ സുന്നി, കുര്‍ദ് സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും പ്രാതിനിധ്യ സര്‍ക്കാറിന് ആഹ്വാനം ചെയ്തിരുന്നു. മറ്റൊരു ശിയാ നേതാവായ മുഖ്തദ സദറിന്‍െറ ആഹ്വാനപ്രകാരം ആയിരങ്ങള്‍ അണിനിരന്ന ശക്തിപ്രകടനങ്ങള്‍ നടന്നു. സൈനികവേഷത്തില്‍ റൈഫിളുകളുള്‍പ്പെടെ ആയുധങ്ങളണിഞ്ഞ് ബഗ്ദാദ്, ബസ്റ, അമാറ തുടങ്ങിയ നഗരങ്ങളിലാണ് ശിയാക്കള്‍ നിരത്തിലിറങ്ങിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment