പനിക്കുപുറകേ കോളറയും

pani33തിരുവന്തപുരം: പകര്‍ച്ചപ്പനിക്കുപിന്നാലെ കേരളത്തില്‍ കോളറയും പടരുന്നു. പാലക്കാട് ആലത്തൂരിലാണ് രണ്ടു പേര്‍ക്ക് കോളറ സ്ഥിരീകരിച്ചത്. കുന്നത്തൂരിലെ സുദേവന്‍ (64), ഭാര്യ അമ്മുക്കുട്ടി (54) എന്നിവര്‍ക്കാണ് കോളറ ബാധിച്ചത്. ഒരാഴ്ച മുമ്പ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ ഇരുവരും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്. ആലത്തൂരില്‍ ആറു പേര്‍ക്കുകൂടി കോളറ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നാലു വര്‍ഷംമുമ്പ് സംസ്ഥാനം കോളറ വിമുക്തമാക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. പനിബാധിതര്‍ക്ക് നല്‍കേണ്ട അവശ്യമരുന്നുകള്‍പോലും ഫാര്‍മസികളില്‍ ഇല്ല. പനി ബാധിച്ച് നൂറുകണക്കിന് പേരാണ് ദിവസവും ആശുപത്രികളിലത്തെുന്നത്. ഞായറാഴ്ച ആശുപത്രിയിലത്തെിയ 206 പേരുടെ പനി ഗുരുതരമാണ്. തൃശൂരിലാണ് ഞായറാഴ്ച കൂടുതല്‍ പനിബാധിതര്‍ ആശുപത്രികളിലത്തെിയത്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോവളത്ത് രണ്ടു വയസ്സുകാരനും ഡെങ്കി ബാധിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യാവൂരില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment